---
title: "#vishal | 'ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു'; വിവാഹ വാർത്തയോട് പ്രതികരിച്ച് നടൻ വിശാൽ"
english_title: "#'Destroyed #girl's #privatelife' #Actor #Vishal #reacts #marriage #news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138271/destroyed-girls-privatelife-actor-vishal-reacts-marriage-news"
published_at: "2023-08-11T21:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d656f1e9e20_vishal.jpg"
keywords: []
---

# #vishal | 'ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു'; വിവാഹ വാർത്തയോട് പ്രതികരിച്ച് നടൻ വിശാൽ

> **Lead Summary:** **വി**വാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ പ്രതികരണവുമായി തെന്നിന്ത്യൻ താരം വിശാൽ. നടി ലക്ഷ്മി മേനോനുമായി വിശാലിനെ ബന്ധപ്പെടുത്തി ചില തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്.

## Article Content

**വി**വാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ പ്രതികരണവുമായി തെന്നിന്ത്യൻ താരം വിശാൽ. നടി ലക്ഷ്മി മേനോനുമായി വിശാലിനെ ബന്ധപ്പെടുത്തി ചില തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്.

സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും താൻ പ്രതികരിക്കാറില്ല. എന്നാൽ, ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടതിനാലാണ് പ്രതികരിക്കുന്നതെന്ന് വിശാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹ വാർത്ത സത്യമല്ലെന്നും അടിസ്ഥാനരഹിതമാണെന്നും വിശാൽ പറഞ്ഞു.

നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സമയമാകുമ്പോൾ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വിശാൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138271/destroyed-girls-privatelife-actor-vishal-reacts-marriage-news)