---
title: "#Siddique  |  സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല -കെ.യു.എം.എ  "
english_title: "#Siddique #nottreated #recognized #Unani #doctors #KUMA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138241/siddique-nottreated-recognized-unani-doctors-kuma"
published_at: "2023-08-11T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d63f125f997_siddique.jpg"
keywords: []
---

# #Siddique  |  സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല -കെ.യു.എം.എ  

> **Lead Summary:** സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ).

## Article Content

സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ).

നടൻ ജനാർദനൻ സ്വകാര്യ ചാനലിനോട്​ സംസാരിക്കവെയാണ്​ സിദ്ദീഖ്​ ചില മരുന്നുകൾ കഴിച്ചിരുന്നുവെന്ന് ആദ്യം പറഞ്ഞത്. ജനാർദനനുമായി ആശയവിനിമയം നടത്തിയപ്പോൾ അസുഖം മൂർച്ഛിക്കാൻ യുനാനി മരുന്ന് കാരണമായെന്നതരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സുൽഫി നൂഹു നടത്തിയത്​. ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കണം.

അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ആയുഷ് ചികിത്സ സംവിധാനത്തെ തകർക്കുന്നതിന്‍റെ ഭാഗമാണ് അതിൽ അംഗമായ യുനാനി ചികിത്സ വിഭാഗത്തിനെതിരായ നീക്കം.

വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്‌സിൻ, വൈസ് പ്രസിഡന്‍റ്​ ഡോ. അബ്ദുൽ നാസർ, ജോയന്‍റ്​ സെക്രട്ടറി അദീബ് നബീൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138241/siddique-nottreated-recognized-unani-doctors-kuma)