---
title: "ഭര്‍ത്താവിന്റെ ട്രോളിന്  മറുപടിയുമായി റബേക്ക"
english_title: "Rebecca responds to her husband's troll"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13814/rebecca-responds-to-her-husbands-troll"
published_at: "2021-12-01T14:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a736a555ef9_.jpg"
keywords: []
---

# ഭര്‍ത്താവിന്റെ ട്രോളിന്  മറുപടിയുമായി റബേക്ക

> **Lead Summary:** കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റബേക്ക സന്തോഷ്. ഇതില്‍ കാവ്യ എന്ന ഒരു ശക്തമായ കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. പരമ്പര അവസാനിച്ചിട്ട് നാളുകള്‍ പിന്നിടുമ്പോഴും ഇതിലെ കാവ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്നു.

## Article Content

കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റബേക്ക സന്തോഷ്. ഇതില്‍ കാവ്യ എന്ന ഒരു ശക്തമായ കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. പരമ്പര അവസാനിച്ചിട്ട് നാളുകള്‍ പിന്നിടുമ്പോഴും ഇതിലെ കാവ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്നു.

തന്റെ പ്രായത്തെക്കാള്‍ പക്വതയുള്ള കഥാപാത്രത്തില്‍ ആയിരുന്നു ഇതില്‍ റബേക്ക എത്തിയിരുത്. കസ്തൂരിമാനിലെ കണ്ണന്‍ കാവ്യ ജോഡികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

ഈ അടുത്താണ് നടി റബേക്കയും സംവിധായകന്‍ ശ്രീജിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നായത്. ഇതിന്റെ വീഡിയോയും ചിത്രമല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കൊച്ചുകുട്ടികളെപ്പോലെ കുസൃതിനിറഞ്ഞ സ്വഭാവക്കാരിയാണ് റബേക്ക.

നടിയുടെതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും ഇത് വ്യക്തമാണ്. സീരിയലില്‍ അല്‍പം സീരിയസ് നിറഞ്ഞ കഥാപാത്രമാണെങ്കിലും റിയല്‍ ലൈഫില്‍ കുസൃതി കാണിച്ച് നടക്കുന്ന ഒരാളാണ് ഈ താരം.

ഇത്തരത്തിലുള്ള നടിയുടെ നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി മറ്റൊരു വീഡിയോ ആരാധകര്‍ക്കായി താരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ക്രിസ്തുമസിനു  എക്‌സ്‌ചേഞ്ച് ഓഫര്‍ ഉണ്ടോ , ഓണത്തിന് എക്‌സ്‌ചേഞ്ച് ഓഫര്‍ ഉണ്ടല്ലോ അതുപോലെ ക്രിസ്മസിനും ഉണ്ടായിരുന്നെങ്കില്‍, എന്ന് ശ്രീജിത്ത് തമാശരൂപേണ ചോദിക്കുമ്പോള്‍ . ഇതിന് റബേക്ക കൊടുത്ത മറുപടി എനിക്ക് അറിയില്ല എന്താണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യേണ്ടത് എന്ന് നടി ചോദിക്കുമ്പോള്‍.

ഇതിന്  ശ്രീജിത്ത് നിന്നെയാണ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ഉള്ളത് എന്നാണ് പറയുന്നത്. ഈ സമയത്ത് റബേക ഡ്രൈവ് ചെയ്യുകയായിരുന്നു. സിഗ്‌നല്‍ ആയതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലെന്നും ക്രിസ്മസിന് അറക്കാന്‍ കൊടുക്ക് എന്നും താരം പറയുന്നതും വീഡിയോയില്‍ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/13814/rebecca-responds-to-her-husbands-troll)