സിനിമക്ക് വേണ്ടി പതിനാലാമത്തെ വയസ്സിൽ ചിത്രികരിച്ച ദൃശ്യങ്ങൾ പോൺ സൈറ്റിലൂടെ വളരെ മോശമായി പോൺ സൈറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പരാതിയുമായി വിദ്യാര്‍ത്ഥിനി.പരാതി പെട്ടിട്ടും നിയമപരമായി നിയമ വിദ്യാർത്ഥിനിയായ സോന എം എബ്രഹാമിന് നീതി ലഭിക്കാത്തതില്‍ ആണ് പരാതിയുമായി മുന്നോട്ട് പോയത് .ഫേസ്ബുക്ക് പെജിലൂടെയാണ് പോസ്റ്റ് സോന തന്റെ ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്നത്.സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങൾ യൂട്യൂബിലും പോൺ സൈറ്റുകളിലും തീർത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വർഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും സോന ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും അക്രമികളോടുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയുമുള്ള വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ലഭിച്ചത്. ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്പോൾ, അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചതിൽ ഇന്നെനിക്ക് ഭീതി തോന്നുന്നു. അത്രയും സ്ത്രീ വിരുദ്ധത നിറഞ്ഞതും അതിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിൻ കഥാപാത്രത്തെയാണ് അതിൽ കാതൽ സന്ധ്യ എന്ന നടി അവതരിപ്പിച്ചത്. നിർഭാഗ്യവശാൽ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്എന്നും വിദ്യാര്‍ത്ഥിനി പറയുന്നു .
The scenes in the film, which starred at the age of fourteen, are very badly circulated through the Pon site