---
title: "#aiswaryarai | കാമുകന്റെ സമ്മാനത്തെക്കുറിച്ച് ചോദിച്ച് അവതാരകൻ ; മറുപടിയിൽ വായടപ്പിച്ച് ഐശ്വര്യ"
english_title: "#anchor #asked #lover's gift #Aishwarya #kept #mouthshut #response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138066/anchor-asked-lovers-gift-aishwarya-kept-mouthshut-response"
published_at: "2023-08-11T07:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d59cb460279_aiswarya_1.jpg"
keywords: []
---

# #aiswaryarai | കാമുകന്റെ സമ്മാനത്തെക്കുറിച്ച് ചോദിച്ച് അവതാരകൻ ; മറുപടിയിൽ വായടപ്പിച്ച് ഐശ്വര്യ

> **Lead Summary:** ലോക സുന്ദരി എന്ന വാക്കിനൊപ്പം ഇന്ത്യക്കാരുടെ മനസിൽ തെളിയുന്ന മുഖം ഐശ്വര്യ റായ് ബച്ചന്റേതാണ് . ബോളിവുഡിലും കോളിവുഡിലുമെല്ലാം സിനിമാ ആസ്വാദകരുടെ പ്രിയം നേടിയ ഐശ്വര്യ റായ് ഇന്നും സജീവമാണ്. മറ്റുള്ള ബോളിവുഡ് നായികമാരെ അപേക്ഷിച്ച് നിലപാടുകളുടെ കാര്യത്തിലും ഐശ്വര്യ വേറിട്ട് നിൽക്കുന്നു. ബോളിവുഡ് താരങ്ങൾ പരസ്യമായ വിമർശനങ്ങൾക്കും മാധ്യമപ്രവർത്തകരുടെ രൂക്ഷമായ ചോദ്യത്തിനും വിധേയരാകുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.

## Article Content

ലോക സുന്ദരി എന്ന വാക്കിനൊപ്പം ഇന്ത്യക്കാരുടെ മനസിൽ തെളിയുന്ന മുഖം ഐശ്വര്യ റായ് ബച്ചന്റേതാണ് . ബോളിവുഡിലും കോളിവുഡിലുമെല്ലാം സിനിമാ ആസ്വാദകരുടെ പ്രിയം നേടിയ ഐശ്വര്യ റായ് ഇന്നും സജീവമാണ്. മറ്റുള്ള ബോളിവുഡ് നായികമാരെ അപേക്ഷിച്ച് നിലപാടുകളുടെ കാര്യത്തിലും ഐശ്വര്യ വേറിട്ട് നിൽക്കുന്നു. ബോളിവുഡ് താരങ്ങൾ പരസ്യമായ വിമർശനങ്ങൾക്കും മാധ്യമപ്രവർത്തകരുടെ രൂക്ഷമായ ചോദ്യത്തിനും വിധേയരാകുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.

ചിലപ്പോഴൊക്കെ അതിനാൽ താരങ്ങൾ പരിസരം മറന്ന് പ്രതികരിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ നടി ഐശ്വര്യ റായിയും തന്റെ യുക്തിക്ക് നിരക്കാത്തതും സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ളതും മറക്കാൻ ആ​ഗ്രഹിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾ വരുമ്പോൾ പരമാവധി ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ മുഖത്തടിച്ചതിന് സമാനായ മറുപടി നൽകുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവം അന്നുണ്ടായി .

ചേതൻ ശർമയായിരുന്നു അവതാരകൻ. ഐശ്വര്യയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറിയുള്ള ഒട്ടനവധി ചോദ്യങ്ങൾ തുടരെ തുടരെ ചേതൻ ശർമ ചോദിച്ചു. ഖാന്‍ ത്രയമായ ആമിര്‍, സല്‍മാന്‍, ഷാരൂഖ്, എന്നിവരുമായി നല്ലൊരു ബന്ധം ഇല്ലാതെ പോയതെന്നാണ് കരുതുന്നത്?അത് നിങ്ങള്‍ക്ക് മോശം സാഹചര്യമാണോ സൃഷ്ടിക്കുന്നതെന്നുമായിരുന്നു അവതാരകന്റെ ആദ്യത്തെ ചോദ്യം.

പ്രതികരിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത വിഷയത്തെ കുറിച്ചാണ് ചോദ്യം വന്നത് എന്നതുകൊണ്ട് തന്നെ പരുഷമായിട്ടാണ് ഐശ്വര്യ പ്രതികരിച്ചത് . നിങ്ങള്‍ ഈ നാടകം വല്ലാതെ ആസ്വദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇതിങ്ങനെ നീണ്ട് പോകുന്നത് കണ്ട് രസിക്കണമല്ലേ..? എന്നായിരുന്നു ഐശ്വര്യയുടെ തിരിച്ചുള്ള മറുപടി. പിന്നീട് അവതാരകൻ ചോദിച്ചത് നടിയുടെ പ്രിയപ്പെട്ട പെറ്റ് ഡോ​ഗിനെ കുറിച്ചായിരുന്നു. അത് ആരുടെയോ സമ്മാനമാണെന്ന് കേട്ടല്ലോ..? വിവേക് ഒബ്റോയ് തന്നതാണോ എന്നായിരുന്നു ചോദ്യം.

പൊതുവെ സ്വകാര്യ ജീവിതത്തിലേക്ക് ആരും തലയിട്ട് നോക്കുന്നത് ഐശ്വര്യ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കാല പ്രണയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ചോ ചോദ്യം വന്നാൽ ഐശ്വര്യ ചോദ്യം തന്നെ സ്കിപ്പ് ചെയ്യുന്നത്. വളർത്തുനായയെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഞാനൊരു ആത്മകഥ എഴുതുന്നത് വരെ എന്തുകൊണ്ട് നിങ്ങള്‍ക്ക് കാത്തിരുന്നുകൂടാ... എന്നാണ് പരിഹാസം നിറഞ്ഞ മുഖഭാവത്തോട ഐശ്വര്യ ചോദിച്ചത്. ഒരു കാലത്ത് വിവേക് ഒബ്റോയിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞു. അതുപോലെ ഐശ്വര്യയോട് അടുത്തതിന്റെ പേരിൽ സൽമാൻ ഖാൻ വിവേകിന്റെ സിനിമാ ജീവിതത്തിൽ നഷ്ടങ്ങളുണ്ടാക്കിയതായി മുമ്പ് കഥകൾ പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138066/anchor-asked-lovers-gift-aishwarya-kept-mouthshut-response)