---
title: "#AliaBhatt | സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ സാരികള്‍ വില്‍ക്കാനൊരുങ്ങി ആലിയ ഭട്ട്"
english_title: "#AliaBhatt #AliaBhatt #ready #sell #sarees #caught #attention #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138026/aliabhatt-aliabhatt-ready-sell-sarees-caught-attention-socialmedia"
published_at: "2023-08-10T21:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d510609e894_alia.jpg"
keywords: []
---

# #AliaBhatt | സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ സാരികള്‍ വില്‍ക്കാനൊരുങ്ങി ആലിയ ഭട്ട്

> **Lead Summary:** ** ക**രണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

## Article Content

** ക**രണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ആലിയ ഭട്ട്, രണ്‍വീര്‍ സിങ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ആലിയ ഭട്ട് ഉപയോഗിച്ച സാരികള്‍ താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വളരെയധികം തരംഗമായി മാറിയിരുന്നു.

മനീഷ് മല്‍ഹോത്രയായിരുന്നു സാരികളുടെ ഡിസൈനര്‍. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ആ സാരികള്‍ വില്‍ക്കാനൊരുങ്ങുകയാണ് ആലിയ ഭട്ട്.

ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സാരികള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനാണ് താരത്തിന്റെ തീരുമാനം .

### Related Links & Sources
- [Original Story Source](https://moviemax.in/news/138026/aliabhatt-aliabhatt-ready-sell-sarees-caught-attention-socialmedia)