---
title: "#Dharmajan | 'ധർമൂസിന്റെ പേരിൽ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ല' -അധിക്ഷേപ കമന്റിന് മറുപടിയുമായി ധർമജൻ"
english_title: "#Dharmajan #Dharmajan #replied #insulting #comment #money #bought #name #Dharmoos #returned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138019/dharmajan-dharmajan-replied-insulting-comment-money-bought-name-dharmoos-returned"
published_at: "2023-08-10T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d50742d3714_dharmajan2.jpg"
keywords: []
---

# #Dharmajan | 'ധർമൂസിന്റെ പേരിൽ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ല' -അധിക്ഷേപ കമന്റിന് മറുപടിയുമായി ധർമജൻ

> **Lead Summary:** ** അ**ധിക്ഷേപ കമന്റിന് മറുപടിയുമായി നടൻ ധർമജൻ. ധർമൂസിന്റെ പേരിൽ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തിൽ ഒരുപാട് പേരെ ധർമജൻ പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്‍റ്.

## Article Content

** അ**ധിക്ഷേപ കമന്റിന് മറുപടിയുമായി നടൻ ധർമജൻ. ധർമൂസിന്റെ പേരിൽ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തിൽ ഒരുപാട് പേരെ ധർമജൻ പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്‍റ്.

ഫെബ്രുവരി 21ന് അരിസ്റ്റോ സുരേഷിനൊപ്പം ഇട്ട പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് വന്നത്. ഒടുവിൽ കമന്റ് ശ്രദ്ധയിൽപ്പെട്ട ധർമജൻ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞു. മറ്റുള്ളവർ തന്നെയാണ് പറ്റിക്കുന്നതെന്നും താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും ധർമജൻ പറയുന്നു.

* 'ഓർമ്മയുണ്ടോ ധർമജ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട് അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്, പക്ഷെ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. *

*നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'*, എന്നായിരുന്നു വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ്.

*

ഇതിന്, 'വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല.. പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ... *

*എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു... പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്റെ'*, എന്നാണ് ധർമജൻ മറുപടി നൽകിയത്. പിന്നാലെ നിരവധി പേരാണ് ധര്‍മജനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

*'ഞാൻ അഡ്വാൻസ് കൊടുത്ത ക്യാഷ് പടം നടക്കാതെ വന്നപ്പോൾ വിളിച്ചു അഡ്വാൻസ് മടക്കി തന്ന രണ്ടുപേർ ഉണ്ട് ഒന്ന് ജഗതി, മറ്റൊന്ന് ധർമജൻ തോപ്പിൽ കുടിയുടെ കൂടെ സ്ക്രീപ്റ്റ് എഴുതി നടന്ന കാലം മുതൽ ഉള്ള ബന്ധം ഇന്നും തുടരുന്നു',* എന്നാണ് ഒരാളുടെ കമന്‍റ്. എന്നാൽ കയ്യിൽ നിന്നും കാശ് പോയവർക്കെ അതിന്റെ വേദന അറിയൂ എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/138019/dharmajan-dharmajan-replied-insulting-comment-money-bought-name-dharmoos-returned)