---
title: "#thankachanvithura  | തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ച് അപകടം "
english_title: "#car #which #ThankachanVithura #traveling #collided #JCB"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137994/car-which-thankachanvithura-traveling-collided-jcb"
published_at: "2023-08-10T19:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ef17f33de_vithura.jpg"
keywords: []
---

# #thankachanvithura  | തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ചു.

## Article Content

പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ചു.

പരിപാടി അവതരിപ്പിച്ചു തിരികെ വീട്ടിലേക്ക് വരുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട് കാര്‍ ജെസിബിയില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137994/car-which-thankachanvithura-traveling-collided-jcb)