---
title: "#akhilmarar | അമ്മയുടെ ഫ്രണ്ട്സ്നെ കുടുക്കാന്‍ പോയതാ....ഞാന്‍ കുടുങ്ങി; വീഡിയോയുമായി അഖിൽ"
english_title: "#video #Akhil #going #meet #his #mother's #friends #comingout."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137977/video-akhil-going-meet-his-mothers-friends-comingout"
published_at: "2023-08-10T17:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4d46717716_akhil.jpg"
keywords: []
---

# #akhilmarar | അമ്മയുടെ ഫ്രണ്ട്സ്നെ കുടുക്കാന്‍ പോയതാ....ഞാന്‍ കുടുങ്ങി; വീഡിയോയുമായി അഖിൽ

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ . നെ​ഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം ചൂടിയ ആള് കൂടിയാണ് അഖിൽ.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ . നെ​ഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം ചൂടിയ ആള് കൂടിയാണ് അഖിൽ.

ഷോയ്ക്ക് ശേഷവും മുൻപും തന്റെ കുടുംബത്തോടൊപ്പം ഉള്ള രസകരമായ വീഡിയോകളും മറ്റും അഖിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അമ്മയുടെ സുഹൃത്തുക്കളെ കാണാൻ പോയ അഖിലിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

തൊഴിലുറപ്പിലുള്ള അമ്മയുടെ കൂട്ടുകാരെ കാണാനാണ് അഖിൽ പോകുന്നത്. ഒപ്പം അമ്മയും ഉണ്ട്. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവർ തനിക്ക് വോട്ട് ചെയ്തിരുന്നു എന്നും അഖിൽ മാരാർ വീഡിയോയിൽ പറയുന്നുണ്ട്.

[**https://www.facebook.com/Akhilmarar123/videos/224610530569348/?ref=embed_video&t=344**](https://www.facebook.com/Akhilmarar123/videos/224610530569348/?ref=embed_video&t=344)

തൊഴിലുറപ്പിനെ 'തൊഴിൽ ഉഴപ്പ്' എന്ന് പറഞ്ഞ് അഖിൽ കളിയാക്കിയപ്പോൾ, നീ വന്ന് കണ്ട് നോക്കെന്നാണ് അമ്മ പറയുന്നത്. പിന്നാലെ ഒത്തിരി അമ്മമാരുടെ കൂട്ടത്തിൽ ആണ് അഖിൽ മാരാർ എത്തുന്നത്.

അഖിലിനെ കണ്ടതും സ്നേഹത്തോടെ അടുത്തു കൂടുന്ന അമ്മമാരെ വീഡിയോയിൽ കാണാം. അവരോടെല്ലാം കളിയും തമാശയും പറഞ്ഞ് വളരെ ആക്ടീവ് ആയാണ് അഖിൽ നിൽക്കുന്നത്. ഇടയ്ക്ക് അഖിലിന് ത​ഗ് മറുപടിയും ചില അമ്മമാർ നൽകുന്നുണ്ട്.

'അമ്മയുടെ ഫ്രണ്ട്സ്നെ കുടുക്കാന്‍ പോയതാ....ഞാന്‍ കുടുങ്ങി...', എന്നാണ് അഖിൽ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

'ഇങ്ങനെ ആവണം അമ്മയും മക്കളും, ഒരുപാട് സ്നേഹം,അമ്മിണിയമ്മയും മോനും കൂട്ടുകാരും അടിപൊളി,പച്ചയായ മനുഷ്യൻ', എന്നിങ്ങന പോകുന്നു കമന്റുകൾ. ഷോർട്സിട്ട് വന്ന അഖിലിനോട് 'പോയി മുണ്ടുടുക്കടാ' എന്നും അമ്മമാർ പറയുന്നത് വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/137977/video-akhil-going-meet-his-mothers-friends-comingout)