#cheers |മദ്യം കഴിക്കുമ്പോൾ ചിയേഴ്സ് പറയുന്നത് എന്തിന്? കാരണം ഇതാണ് ...

#cheers |മദ്യം കഴിക്കുമ്പോൾ ചിയേഴ്സ് പറയുന്നത് എന്തിന്? കാരണം ഇതാണ് ...
2023-08-10T13:44:00 | By Susmitha Surendran

മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. അത് പരമാവധി ജീവിതത്തിൽ നിന്നും ഒഴിവാക്കുക എന്നത് ആരോ​ഗ്യത്തിന് അത്രയേറെ നല്ലതും. എന്നിരുന്നാലും മദ്യം കഴിക്കുന്നവർക്ക് ലോകത്ത് കുറവൊന്നുമില്ല. അതൊക്കെപ്പോട്ടെ, മദ്യം കഴിക്കുന്നതിന് മുമ്പ് ആളുകൾ ചിയേഴ്സ് പറയാറുണ്ട്.

അതുപോലെ ​ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കാറുമുണ്ട് അല്ലേ? ഇത് എന്തിനാണ് എന്ന് അറിയാമോ? ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. വളരെ അധികം പഴക്കമുള്ള ഒരു രീതിയാണ് ഈ ​ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് എന്നാണ് പറയുന്നത്. ഫ്രഞ്ച് വാക്കായ ‘chiere’ -ൽ നിന്നാണ് ചിയേഴ്സ് എന്ന വാക്ക് വന്നിരിക്കുന്നത്.

മുഖം, തല എന്നൊക്കെയാണ് ഇതിന് അർത്ഥം വരുന്നത്. എന്നാൽ, 18 -ാം നൂറ്റാണ്ട് ആയപ്പോഴേക്കും സന്തോഷവും പ്രോത്സാഹനവും ഒക്കെ പ്രകടിപ്പിക്കാനുള്ള വാക്കായി ചിയേഴ്സ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന്, നല്ലത് സംഭവിക്കട്ടെ എന്ന അർത്ഥത്തിലാണ് മിക്കവരും ചിയേഴ്സ് പറയുന്നത്.

എന്തിന് എന്ന് പോലും അറിയാതെ ചിയേഴ്സ് പറയുന്നവരും ഉണ്ട്. ഇനി ​ഗ്ലാസിൽ മുട്ടുന്നത് എന്തിനാണ് എന്നല്ലേ? നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നതിന്റെ ഭാ​ഗമായിട്ടാണത്രെ ഇത്. മദ്യം കഴിക്കുമ്പോൾ നമുക്കത് കാണാൻ സാധിക്കും, തൊടാൻ‌ സാധിക്കും, രുചിക്കാൻ സാധിക്കും, മണക്കാനും സാധിക്കും.

പക്ഷേ, നമുക്ക് അത് കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണത്രെ ആദ്യം തന്നെ ​ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ആ ശബ്ദം കേൾക്കുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുക എന്നത് തന്നെ. കൂട്ടുകൂടി മദ്യപിക്കുമ്പോൾ ഒന്നുകൂടി എല്ലാവരും പരസ്പരം അടുക്കുന്നതിനും ഒന്നായിരിക്കുന്നതിനും വേണ്ടിയാണ് ആളുകൾ പരസ്പരം ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് എന്നാണ് മറ്റൊരു വിശ്വാസം.

ദൈവങ്ങളോട് പ്രാർത്ഥിക്കുക, അവർക്കായി നൽകുക ഇതിനൊക്കെ വേണ്ടി ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ കൂടെയുള്ള ആളുകളുടെ ആയുരാരോ​ഗ്യത്തിനായി പ്രാർത്ഥിക്കുന്നതിന് വേണ്ടി ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നരും ഉണ്ടത്രെ. എന്തൊക്കെ തന്നെയായാലും മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരം തന്നെ എന്നത് മറക്കരുത്.

Content Highlight: #Why #doyou #say #cheers #while #drinking #alcohol? #because...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup