---
title: "ബിബിന്‍ ജോര്‍ജിന്റെ നായികയായി  അന്ന രേഷ്മ രാജൻ എത്തുന്നു  "
english_title: " Anna Reshma Rajan will play the lead role of Bibin George in the movie Angamaly Diaries"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1379/anna-reshma-rajan-will-play-the-lead-role-of-bibin-george-in-the-movie-angamaly-diaries"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8c2c3bf269f_bibin.jpg"
keywords: []
---

# ബിബിന്‍ ജോര്‍ജിന്റെ നായികയായി  അന്ന രേഷ്മ രാജൻ എത്തുന്നു  

> **Lead Summary:** എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ രാജീവ് ഷെട്ടി സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജൻ നായികയാകുന്നു. ബിബിന്‍ ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍ . എസ്. കെ. ലോറൻസ് നിർമിക്കുന്ന ചിത്രത്തില്‍ ആണ് ഇരുവരും ഒന്നിക്കുന്നത്. ജോണി ആന്റണിയും ധർമജനും ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട് . രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്നു എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട് .

## Article Content

എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ രാജീവ് ഷെട്ടി സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജൻ നായികയാകുന്നു. ബിബിന്‍ ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍ . എസ്. കെ. ലോറൻസ് നിർമിക്കുന്ന ചിത്രത്തില്‍ ആണ് ഇരുവരും ഒന്നിക്കുന്നത്. ജോണി ആന്റണിയും ധർമജനും ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട് . രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്നു എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട് .

സിനിമയുടെ തിരക്കഥ ചെയ്യ്തിരിക്കുന്നത് സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് . കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍.ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം. ഒക്ടോബര്‍ 26ന് സിനിമയുടെ ചിത്രികരണം കൊച്ചിയില്‍ ആരംഭിക്കും . സിനിമയുടെ ടൈറ്റില്‍ ടീസർ സമൂഹമാധ്യമങ്ങളിലൂടെ ഒക്ടോബര്‍ 26ന് തന്നെയാകും പുറത്തു വിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1379/anna-reshma-rajan-will-play-the-lead-role-of-bibin-george-in-the-movie-angamaly-diaries)