---
title: "#kingofkotha | 'കിംഗ് ഓഫ് കൊത്ത' ട്രെയിലര്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്‍; നന്ദി പറഞ്ഞ് ദുല്‍ഖര്‍"
english_title: "#ShahRukhKhan #shares #KingofKotha #trailer #Thanks #Dulquer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137867/shahrukhkhan-shares-kingofkotha-trailer-thanks-dulquer"
published_at: "2023-08-10T11:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d47cc230048_kingofkotha.jpg"
keywords: []
---

# #kingofkotha | 'കിംഗ് ഓഫ് കൊത്ത' ട്രെയിലര്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്‍; നന്ദി പറഞ്ഞ് ദുല്‍ഖര്‍

> **Lead Summary:** ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റായി റിലീസാകും. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്.

## Article Content

ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റായി റിലീസാകും. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയലര്‍ ഇന്നാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവച്ച് ആശംസ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍.

വളരെ മനോഹരമായ ട്രെയിലറാണ് ഇതെന്നും അഭിനന്ദനങ്ങള്‍ എന്നും ഷാരൂഖ് എക്സ് പോസ്റ്റില്‍ പറയുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്നു എന്ന് പറയുന്ന ഷാരൂഖ് വലിയ വിജയത്തിന് വേണ്ടി ദുല്‍ഖറിനെയും അണിയറക്കാരെയും ആശംസിക്കുന്നതായി ഷാരൂഖ് പറയുന്നു.

ഈ എക്സ് പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖര്‍ മറുപടി അറിയിച്ചിട്ടുണ്ട്. എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ദുല്‍ഖര്‍ മറുപടിയില്‍ പറയുന്നു.

അതേ സമയം ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കുന്നതാണ് ഇന്നിറങ്ങിയ ട്രെയിലര്‍. കിംഗ് ഓഫ് കൊത്ത ആവേശക്കാഴ്ചയാണെന്ന് ട്രെയിലറിലെ ഒരോ രംഗവും വ്യക്തമാക്കുന്നു. മാസ് ആക്ഷൻ പ്രേക്ഷകരെ മുന്നില്‍ക്കണ്ടു തന്നെ ഒരുക്കിയതാണ് കിംഗ് ഓഫ് കൊത്ത വരുന്നത്. ദുല്‍ഖര്‍ നിറ‌ഞ്ഞുനില്‍ക്കുകയാണ് ചിത്രത്തിന്റെ ട്രെയിലറില്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/137867/shahrukhkhan-shares-kingofkotha-trailer-thanks-dulquer)