---
title: "#vijaydevarakonda | അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹമുണ്ടാകും; തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട"
english_title: "#marriage #next #fewyears #VijayDevarakonda #speaks #open"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137841/marriage-next-fewyears-vijaydevarakonda-speaks-open"
published_at: "2023-08-10T10:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d46bab7d661_vijy.jpg"
keywords: []
---

# #vijaydevarakonda | അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹമുണ്ടാകും; തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

> **Lead Summary:** നടി സാമന്ത റൂത്ത് പ്രഭുവിനൊപ്പം ചെയ്ത കുഷി സിനിമയുടെ റിലീസ് അടുത്തതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ മാൻ ക്രഷ് വിജയ് ദേവരകൊണ്ട. ട്രെയിലർ ലോ‍ഞ്ച് ഇവന്റിന്റെ പ്രധാന ആകർഷണം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ മാരേജ് പ്ലാനുകളെ കുറിച്ച് ആദ്യമായി താരം തുറന്ന് സംസാരിക്കുകയാണ് .

## Article Content

നടി സാമന്ത റൂത്ത് പ്രഭുവിനൊപ്പം ചെയ്ത കുഷി സിനിമയുടെ റിലീസ് അടുത്തതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ മാൻ ക്രഷ് വിജയ് ദേവരകൊണ്ട. ട്രെയിലർ ലോ‍ഞ്ച് ഇവന്റിന്റെ പ്രധാന ആകർഷണം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ മാരേജ് പ്ലാനുകളെ കുറിച്ച് ആദ്യമായി താരം തുറന്ന് സംസാരിക്കുകയാണ് .

മുപ്പത്തിനാലുകാരനായ വിജയ് ദേവരകൊണ്ട നടി രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കുന്ന സാ​ഹര്യത്തിലാണ് തന്റെ മാരേജ് പ്ലാനിനെ കുറിച്ചു  മറുപടി നൽകിയത്. വിവാഹ ജീവിതം വേണമെന്നത് താനും ഇപ്പോൾ ആ​ഗ്രഹിക്കുന്ന ഒന്നാണെന്നും പ്രസം​ഗത്തിനിടെ നടൻ പറഞ്ഞു.

'വിവാഹം എന്ന ഐഡിയയുമായി ഇപ്പോൾ ഞാൻ സംതൃപ്തനാണ്. ഇതിന് മുമ്പ് വിവാഹം എന്ന കാര്യം എനിക്ക് ചുറ്റും നിന്നും ആരെങ്കിലും പറയുന്നത് കേട്ടാൽ ഞാൻ പെട്ടെന്ന് പ്രകോപിതനാവുകയും അസ്വസ്ഥനാവുകയും ചെയ്യുമായിരുന്നു. എന്റെ സുഹൃത്തുക്കൾ വിവാഹിതരായികുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുകയും അവരുടെ ജീവിതം കണ്ട് ആസ്വദിക്കുകയും ചെയ്യാറുണ്ട്.

സന്തോഷകരമായ ദാമ്പത്യങ്ങൾ എനിക്കും കാണാൻ ഇഷ്ടമാണ്. അതുപോലെ തന്നെ പ്രശ്‌നകരമായ വിവാഹ ജീവിതങ്ങളും ഞാൻ ആസ്വദിക്കുന്നു. കുറച്ചുകാലമായി ഞാൻ പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വിവാഹത്തിന് തയ്യാറായിട്ടില്ല.' 'ഒരുപക്ഷെ രണ്ട് വർഷത്തിനുള്ളിൽ അത് ചിലപ്പോൾ സംഭവിച്ചേക്കാം എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാമെന്നാണ്', വിജയ് പറഞ്ഞത്. ​ഗീത ​ഗോവിന്ദം റിലീസിന് ശേഷം വിജയിയും രശ്മികയും അടുത്ത സുഹൃത്തുക്കളാണ്.

എന്നാൽ ഇവർ വെറും സുഹൃത്തുക്കൾ മാത്രമല്ല താരങ്ങൾ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന ​ഗോസിപ്പുകൾ. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും  തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവെച്ച ചിത്രം വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പിന് ശക്തി കൂടി. എന്നാല്‍ ഇരുതാരങ്ങളും ഇതില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/137841/marriage-next-fewyears-vijaydevarakonda-speaks-open)