---
title: "#viral | 17 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിന്നറിന് ഒരുമിച്ചുണ്ടായിരുന്ന ചങ്ങാതിക്കായി അന്വേഷണം; ഒടുവിൽ സംഭവിച്ചത്...! "
english_title: "#viral #searching #friend #who #dinner #together #17years #ago; #What #finally #happened "
publisher: "moviemax.in"
canonical_url: "https://moviemax.in/news/137743/viral-searching-friend-who-dinner-together-17years-ago-what-finally-happened"
published_at: "2023-08-09T19:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3a2572763c_Untitled-1.jpg"
keywords: []
---

# #viral | 17 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിന്നറിന് ഒരുമിച്ചുണ്ടായിരുന്ന ചങ്ങാതിക്കായി അന്വേഷണം; ഒടുവിൽ സംഭവിച്ചത്...! 

> **Lead Summary:** ** ഇ**ന്റർനെറ്റിൻ‌റെ ലോകം വളരെ വലുതാണ്. എവിടെയുള്ള മനുഷ്യർക്കും പരസ്പരം കണ്ടെത്താനും മിണ്ടാനും ഒക്കെ പറ്റുന്ന ഒരു ലോകം. അതിന് ഉദാഹരണമാണ് ഈ സുഹൃത്തുക്കൾ.

## Article Content

** ഇ**ന്റർനെറ്റിൻ‌റെ ലോകം വളരെ വലുതാണ്. എവിടെയുള്ള മനുഷ്യർക്കും പരസ്പരം കണ്ടെത്താനും മിണ്ടാനും ഒക്കെ പറ്റുന്ന ഒരു ലോകം. അതിന് ഉദാഹരണമാണ് ഈ സുഹൃത്തുക്കൾ.

2006 -ൽ ഹവായിയിൽ ഒരു ക്രൂയിസ് ഡിന്നറിലാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. അപ്പോൾ തന്നെ അവർ ഇരുവരും സുഹൃത്തുക്കളുമായി. യാത്രയ്ക്ക് ശേഷം രണ്ടുപേരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ആ രാത്രിയുടെ ഓർമ്മയ്ക്കായി ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ക്യാമറയിലേക്ക് നോക്കി രണ്ടുപേരും ചിരിക്കുന്നതായിരുന്നു ആ ചിത്രം. പിന്നിൽ സമുദ്രവും കാണാം.

എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിൽ ഒരു പെൺകുട്ടിക്ക് തന്റെ ആ ചങ്ങാതി എവിടെയാണ്, ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നൊക്കെ അറിയാൻ ആ​ഗ്രഹം തോന്നി.

അതിനായി അവൾ ഇന്റർനെറ്റിന്റെ സഹായം തന്നെയാണ് തേടിയത്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ആ പഴയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇത് ഷെയർ ചെയ്ത് തങ്ങളുടെ റീയൂണിയന് സഹായിക്കണം എന്നാണ് അവൾ അപേക്ഷിച്ചത്. എന്തായാലും അവളുടെ ശ്രമം വെറുതെ ആയില്ല.

ആ ചിത്രത്തിൽ ഉണ്ടായിരുന്ന പെൺകുട്ടി തന്നെ അവൾക്ക് മറുപടി നൽകി. ആ ചിത്രത്തിലുള്ളത് താനാണ് എന്ന് സമ്മതിച്ചു. താനിപ്പോൾ എങ്ങനെ ഇരിക്കുന്നു എന്ന് കാണിക്കുന്നതിനായി തന്റെ ഒരു സെൽഫിയും അവൾ പോസ്റ്റ് ചെയ്തിരുന്നു.

അത് മാത്രമല്ല, അന്ന് ഹവായിയിൽ അവളുടെ കൂടെ ഡിന്നറിനുണ്ടായിരുന്ന ആ പെൺകുട്ടി താനാണ് എന്ന് തെളിയിക്കുന്നതിനായി ആ യാത്രയിൽ എടുത്ത ചിത്രവും അവൾ പോസ്റ്റ് ചെയ്തതിനൊപ്പം ഉണ്ടായിരുന്നു. ഏതായാലും വീണ്ടും പരസ്പരം കണ്ടുമുട്ടാനും ആ സൗഹൃദം ഇനിയും തുടരാനുമാണ് രണ്ടുപേരുടെയും തീരുമാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/137743/viral-searching-friend-who-dinner-together-17years-ago-what-finally-happened)