---
title: " #ajith | കുടുംബത്തെ ചേര്‍ത്തുപിടിച്ച്‌ മലയാളത്തിന്റെ മരുമകൻ; വൈറൽ ചിത്രം കാണാം "
english_title: "#ajith #son-in-law #Malayalam #holding #his #family #together; #viralimage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137732/ajith-son-in-law-malayalam-holding-his-family-together-viralimage"
published_at: "2023-08-09T18:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d39182df42f_ajith.jpg"
keywords: []
---

#  #ajith | കുടുംബത്തെ ചേര്‍ത്തുപിടിച്ച്‌ മലയാളത്തിന്റെ മരുമകൻ; വൈറൽ ചിത്രം കാണാം 

> **Lead Summary:** ** മ**ലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് ഏറെയിഷ്ടമാണ് നടൻ അജിത്തിനെ. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിനോട് മലയാളികള്‍ക്കെന്നും ഒരു സ്നേഹക്കൂടുതലുണ്ട്.

## Article Content

** മ**ലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് ഏറെയിഷ്ടമാണ് നടൻ അജിത്തിനെ. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിനോട് മലയാളികള്‍ക്കെന്നും ഒരു സ്നേഹക്കൂടുതലുണ്ട്.

അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.

സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ല അജിത്തും ശാലിനിയും. സമീപകാലത്താണ് ശാലിനി ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് പോലും ആരംഭിച്ചത്.

ഇപ്പോഴിതാ, മക്കളായ അനൗഷ്കയ്ക്കും ആദ്‌വിക്കിനുമൊപ്പമുള്ള അജിത്തിന്റെയും ശാലിനിയുടെയും ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

1999 ല്‍ 'അമര്‍ക്കളം' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.

നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ അജിത്തിന് തന്നോട് പ്രണയം തുടങ്ങിയതെന്ന് ശാലിനി പില്‍ക്കാലത്ത് പറഞ്ഞിരുന്നു.

മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നും ശാലിനി പറഞ്ഞു.

2000 ഏപ്രില്‍ മാസത്തില്‍ ഇരുവരും വിവാഹിതരായി. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137732/ajith-son-in-law-malayalam-holding-his-family-together-viralimage)