#Siddique | സംവിധായകൻ സിദ്ദിഖിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തികൊണ്ടിരിക്കുന്നത് ആയിരങ്ങൾ

#Siddique  |   സംവിധായകൻ സിദ്ദിഖിന്  അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തികൊണ്ടിരിക്കുന്നത്  ആയിരങ്ങൾ
2023-08-09T15:38:00 | By Susmitha Surendran

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലിയർപ്പിക്കാനും എത്തുന്നത് ആയിരങ്ങൾ.  രാവിലെ ഒൻപത് മണിയോടെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ച ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

ആശുപത്രിയിൽ നിന്ന് നേരെ ഇവിടേക്കാണ് എത്തിച്ചത്.സംവിധായകനും ആത്മസുഹൃത്തുമായ ലാൽ ഭൗതിക ശരീരത്തിന് അടുത്തുതന്നെ കണ്ണീരണിഞ്ഞ് ഇരുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി. നടൻ ടോവിനോ, ജയറാം തുടങ്ങിയവർ രാവിലെ തന്നെ എത്തിയിരുന്നു. മിമിക്രി കാലഘട്ടത്തിലെ സഹപ്രവർത്തകർ, കോളജിലും സ്കൂളിലും ഒപ്പം പഠിച്ചവർ, കുടുംബാംഗങ്ങൾ എന്നിവരും അവിടെയുണ്ടായിരുന്നു.

സർക്കാറിന് വേണ്ടി എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു. കമീഷണർ കെ. സേതുരാമൻ ഉൾപ്പെടെ വലിയ പൊലീസ് സംഘവുമുണ്ടായിരുന്നു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ മമ്മൂട്ടി, ദുർഖർ സൽമാൻ, കലാഭവൻ അൻസാർ, ഹരിശ്രീ അശോകൻ, ജനാർദനൻ, സിബി മലയിൽ, കോട്ടയം നസീർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ്, ആലപ്പി അഷ്റഫ്, നിർമാതാവ് ഔസേപ്പച്ചൻ, ഗായകൻ അഫ്സൽ, മേയർ എം. അനിൽകുമാർ, രഞ്ജി പണിക്കർ, ഫാസിൽ, ഫഹദ് ഫാസിൽ, സൗബിൻ, ബി. ഉണ്ണികൃഷ്ണൻ, നടൻ സിദ്ദീഖ്, മകനും നടനുമായ ഷഹീൻ സിദ്ദീഖ്, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ, ഇടവേള ബാബു, സീനത്ത്, സിജോയ് വർഗീസ്, ബെന്നി പി. നായരമ്പലം, കമൽ, പ്രജേഷ് സെൻ തുടങ്ങിയവരൊക്കെ പൊതുദർശനം നടന്ന ഇൻഡോർ സ്റ്റേഡിയത്തിലെത്തി.

12 മണിയോടെ മൃതദേഹം കാക്കനാട് മനക്കക്കടവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും. 

Content Highlight: #Thousands #coming #pay #last #respects #director #Siddique

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup