---
title: "#Siddique  |  സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പള്ളിക്കരയിലെ വീട്ടിൽ എത്തിച്ചു"
english_title: "#Director #Siddique's #body #brought #his #house #Pallikkara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137686/director-siddiques-body-brought-his-house-pallikkara"
published_at: "2023-08-09T15:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d35d8295af0_director_28.jpg"
keywords: []
---

# #Siddique  |  സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പള്ളിക്കരയിലെ വീട്ടിൽ എത്തിച്ചു

> **Lead Summary:** അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പള്ളിക്കരയിലെ വീട്ടിൽ എത്തിച്ചു. വൈകീട്ട് നാല് മണിവരെയാണ് വീട്ടിൽ പൊതുദർശനം. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

## Article Content

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പള്ളിക്കരയിലെ വീട്ടിൽ എത്തിച്ചു. വൈകീട്ട് നാല് മണിവരെയാണ് വീട്ടിൽ പൊതുദർശനം. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/137686/director-siddiques-body-brought-his-house-pallikkara)