എനിക്ക് ഏറ്റവും ദേഷ്യം വരുന്നത് അതിനാണ്; ദുല്‍ഖര്‍ സല്‍മാന്‍

എനിക്ക് ഏറ്റവും ദേഷ്യം വരുന്നത് അതിനാണ്; ദുല്‍ഖര്‍ സല്‍മാന്‍
2021-12-01T11:16:00 | By Susmitha Surendran

പ്രേക്ഷകരുടെ പ്രിയ താരമാണ്  ദുല്‍ഖര്‍ സല്‍മാന്‍ . മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാള്‍ . സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. അതേസമയത്താണ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിന്ന് നടനെ തേടി അവസരങ്ങള്‍ എത്തുന്നത്.

അവിടെ നിന്നും ആരാധകരെ നേടന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തിയേറ്ററുകള്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുല്‍ഖറിന്റെ അഭിമുഖമാണ്.

താന്‍ ഭയപ്പെടുന്നതിനെ കുറിച്ചും ഏറ്റവും ദേഷ്യം വരുന്ന സംഭവത്തെ കുറിച്ചുമാണ നടന് പറയുന്നത്. ഒരു  അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരാജയത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ…

ഏറ്റവും ഭയക്കുന്ന കാര്യം പരാജയമാണ്. സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. കേട്ടാല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് എന്ന് ചോദിച്ചപ്പോള്‍, അവഗണിയ്ക്കുന്നത് ഇഷ്ടമല്ല എന്നെന്നാണ് നടന്‍ പറഞ്ഞത്. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ചിലര്‍ അവഗണിച്ച് സംസാരിക്കുന്നത് ദുല്‍ഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല. എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും.

ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും എന്നും ദുല്‍ഖര്‍ പറഞ്ഞു.

കള്ളം പറയാറുണ്ടോ എന്നും അവതാരക ദുല്‍ഖറിനോട് ചോദിച്ചിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആണെന്നായിരുന്നു നടന്റെ മറുപടി. കള്ളം പറഞ്ഞാല്‍ തനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിയ്ക്കില്ല. എങ്ങ നെയും പുറത്ത് വരും. അതുകൊണ്ട് കള്ളം പറയാറില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Content Highlight: Dulquar's interview is currently going viral on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup