താരത്തിന്റെ പുത്തൻ ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ

 താരത്തിന്റെ  പുത്തൻ ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ
2021-12-01T10:31:00 | By Susmitha Surendran

നടി, മോഡൽ, ഡാൻസർ എന്നീ മേഖലകളിൽ എല്ലാം ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സതി. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

2014 ൽ മിസ്സ്‌ കേരള സൗന്ദര്യമത്സരം ജേതാവാണ് താരം. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നീ-നാ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ചവച്ചത്.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറാത്തി തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ചു. അഭിനയം ആരംഭിച്ച തൊട്ടടുത്ത വർഷം തന്നെ ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് ആണ് തമിഴിൽ തുടക്കം കുറിച്ചത്. 2019 ൽ പുറത്തിറങ്ങിയ ലക്കി ആണ് താരം അഭിനയിച് മറാത്തി സിനിമ.

പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. മികച്ച അഭിനയമാണ് താരം കാഴ്ച വെക്കുന്നത്.

മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. മിടുക്കി എന്ന പരിപാടിയിൽ ജഡ്ജ് ആയി പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലൂടെ തന്നെ ടെലിവിഷൻ ആരാധകരെ മുഴുവൻ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തു ഇപ്പോഴും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോള്‍ഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും താരം അപ്ലോഡ് ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലായാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഡാൻസ് വീഡിയോകളും സാധാരണയായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Content Highlight: Now Deepti Sati's new photo is going viral on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup