---
title: "#MeenakshiAnoop |'സഭ്യമല്ലാത്ത ആ ഫോട്ടോയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല', കുറിപ്പുമായി മീനാക്ഷി"
english_title: "Clarification that the indecent photo being circulated as Meenakshi's is not of the actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137570/clarification-that-the-indecent-photo-being-circulated-as-meenakshis-is-not-of-the-actress"
published_at: "2023-08-09T08:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2fb6ea2797_meenakshi.jpg"
keywords: []
---

# #MeenakshiAnoop |'സഭ്യമല്ലാത്ത ആ ഫോട്ടോയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല', കുറിപ്പുമായി മീനാക്ഷി

> **Lead Summary:** മീനാക്ഷിയുടേത് എന്ന രീതിയില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ഫോട്ടോ നടിയുടേതല്ലെന്ന് വിശദീകരണം. അത് നിയമപരമായി നേരിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

## Article Content

മീനാക്ഷിയുടേത് എന്ന രീതിയില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ഫോട്ടോ നടിയുടേതല്ലെന്ന് വിശദീകരണം. അത് നിയമപരമായി നേരിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. നടി മീനാക്ഷിയുടെ ഫേസ്‍ബുക്ക് അഡ്‍മിനാണ് ഫോട്ടോയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല.

ഇത് ഒരു എഐ (artificial intelligence)സൃഷ്ടിയാണ് എന്ന് കരുതുന്നു. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത്.

അതുകൊണ്ടുതന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു, വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് എന്നും ഫേസ്‍ബുക്കില്‍ അഡ്‍മിന്റെ പേരില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137570/clarification-that-the-indecent-photo-being-circulated-as-meenakshis-is-not-of-the-actress)