---
title: "#siddique | 'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ’, സിദ്ദിഖിന്റെ വേര്‍പാടില്‍ മമ്മൂട്ടി"
english_title: "#mammootty #about #director #siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137565/mammootty-about-director-siddique"
published_at: "2023-08-09T06:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2ea86ec850_mammotty.jpg"
keywords: []
---

# #siddique | 'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ’, സിദ്ദിഖിന്റെ വേര്‍പാടില്‍ മമ്മൂട്ടി

> **Lead Summary:** **സം**വിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഃഖവും അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

## Article Content

**സം**വിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഃഖവും അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/137565/mammootty-about-director-siddique)