---
title: "#siddique | 'വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം' -ദുല്‍ഖര്‍ സല്‍മാൻ"
english_title: "#siddique #very #good #man. #His #demise #irreparable #loss' - #DulquerSalmaan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137543/siddique-very-good-man-his-demise-irreparable-loss-dulquersalmaan"
published_at: "2023-08-08T22:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d279c8eb48b_dulqer.jpg"
keywords: []
---

# #siddique | 'വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം' -ദുല്‍ഖര്‍ സല്‍മാൻ

> **Lead Summary:** ** പ്രി**യ സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടൻ ദുല്‍ഖര്‍ സല്‍മാൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആദരാഞ്ജലി അര്‍പ്പിച്ചത്.

## Article Content

** പ്രി**യ സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടൻ ദുല്‍ഖര്‍ സല്‍മാൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആദരാഞ്ജലി അര്‍പ്പിച്ചത്.

ഒരുപാട് മികച്ച സിനിമകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും അതിലെ പല സംഭാഷണങ്ങളും ദെെനംദിന ജീവിതത്തില്‍ ഉപയോഗിക്കാറുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു. വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും താരം പ്രതികരിച്ചു.

ചലച്ചിത്ര പ്രേമികള്‍ക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ധിഖ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്.

കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോര്‍ട്ടില്‍ കഴിയവേയാണ് അന്ത്യം.

മൃതദേഹം നാളെ രാവിലെ ഒമ്ബത് മണി മുതല്‍ കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും എറണാകുളം സെന്റര്‍ ജുമാ മസ്ജിദില്‍ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

സംവിധായകൻ, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശോഭിച്ചിരുന്ന അദ്ദേഹം മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ചലച്ചിത്ര രംഗത്തും വിജയചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. ഭാര്യ പരേതയായ സജിത.സുമയ്യ,സുകൂണ്‍,സാറ എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/137543/siddique-very-good-man-his-demise-irreparable-loss-dulquersalmaan)