---
title: "#siddique | ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷത്തിന്റെ അനന്തമായ നിമിഷങ്ങൾക്ക് നന്ദി; അനുശോചനം അറിയിച്ച് ബേസിൽ ജോസഫ് "
english_title: "#basiljoseph #condoled #death #siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137538/basiljoseph-condoled-death-siddique"
published_at: "2023-08-08T22:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d278f022eb6_basil.jpg"
keywords: []
---

# #siddique | ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷത്തിന്റെ അനന്തമായ നിമിഷങ്ങൾക്ക് നന്ദി; അനുശോചനം അറിയിച്ച് ബേസിൽ ജോസഫ് 

> **Lead Summary:** **പ്ര**ശസ്ത സംവിധായകൻ സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷത്തിന്റെ അനന്തമായ നിമിഷങ്ങൾക്ക് നന്ദി എന്നാണ് ബേസിൽ കുറിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ബേസിൽ ദുഃഖം പങ്കുവെച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്.

## Article Content

**പ്ര**ശസ്ത സംവിധായകൻ സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷത്തിന്റെ അനന്തമായ നിമിഷങ്ങൾക്ക് നന്ദി എന്നാണ് ബേസിൽ കുറിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ബേസിൽ ദുഃഖം പങ്കുവെച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്.

നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കം.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/137538/basiljoseph-condoled-death-siddique)