---
title: "#siddique | ‘സുഹൃത്തിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരനായിരുന്നു, വിതുമ്പി സായ്കുമാർ "
english_title: "#saikumar #director #siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137530/saikumar-director-siddique"
published_at: "2023-08-08T22:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2705df3f4e_siddique.jpg"
keywords: []
---

# #siddique | ‘സുഹൃത്തിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരനായിരുന്നു, വിതുമ്പി സായ്കുമാർ 

> **Lead Summary:** **അ**ന്തരിച്ച സംവിധായകൻ സിദ്ദിഖ് തനിക്ക് ജ്യേഷ്ഠസഹോദര തുല്യനായിരുന്നുവെന്ന് നടൻ സായ് കുമാർ . സായ് കുമാറിന്റെ അരങ്ങേറ്റ ചിത്രമായ റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകനായിരുന്നു സിദ്ദീഖ്.

## Article Content

**അ**ന്തരിച്ച സംവിധായകൻ സിദ്ദിഖ് തനിക്ക് ജ്യേഷ്ഠസഹോദര തുല്യനായിരുന്നുവെന്ന് നടൻ സായ് കുമാർ . സായ് കുമാറിന്റെ അരങ്ങേറ്റ ചിത്രമായ റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകനായിരുന്നു സിദ്ദീഖ്.

‘സുഹൃത്തിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരനായിരുന്നു എനിക്ക്. കളങ്കമറിയാത്ത മനുഷ്യനാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയാമായിരുന്നു പക്ഷേ ഇത്ര ഗുരുതരമാണെന്ന് അറിയില്ലായിരുന്നു.

മാമുക്കോയ, ഇൻസ്സെന്റേട്ടൻ, ഇപ്പോൾ സിദ്ദിഖ് സാറും..ഇനി ഇവരെയൊന്നും നേരിട്ട് കാണാനാകില്ല. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല’- വിതുമ്പി സായ് കുമാർ. ഇന്ന് രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137530/saikumar-director-siddique)