---
title: "സിനിമാ ഷൂട്ടിങ്ങിനിടെ നടിക്ക് അപകടം, ഷൂട്ടിങ് മാറ്റിവച്ചു"
english_title: "The actress had an accident during the shooting of the movie and the shooting was postponed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13745/the-actress-had-an-accident-during-the-shooting-of-the-movie-and-the-shooting-was-postponed"
published_at: "2021-12-01T09:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6f6057a0ab_malavika.jpg"
keywords: []
---

# സിനിമാ ഷൂട്ടിങ്ങിനിടെ നടിക്ക് അപകടം, ഷൂട്ടിങ് മാറ്റിവച്ചു

> **Lead Summary:** **മുംബൈ : **നടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന 'യുദ്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

## Article Content

**മുംബൈ : **നടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന 'യുദ്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്നും ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളവികയ്ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

പട്ടം പോലെ' എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്‍. രജിനി കാന്തിന്റെ 'പേട്ട' എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അഅരങ്ങേറ്റം കുറിച്ച മാളവിക മോഹനന്‍ അതിനുശേഷം വിജയ്‌ക്കൊപ്പം 'മാസ്റ്റര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ധനുഷിന്റെ ജോഡിയായി 'മാറന്‍' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/13745/the-actress-had-an-accident-during-the-shooting-of-the-movie-and-the-shooting-was-postponed)