---
title: "#viral |മുലയുട്ടൂന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന കൈകാര്യം ചെയ്ത് യുവതി, വീഡിയോ"
english_title: "#Woman #tackles #youngman #tried #harm #her #baby #breastfeeding."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137433/woman-tackles-youngman-tried-harm-her-baby-breastfeeding"
published_at: "2023-08-08T15:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d213b44297b_viral.jpg"
keywords: []
---

# #viral |മുലയുട്ടൂന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന കൈകാര്യം ചെയ്ത് യുവതി, വീഡിയോ

> **Lead Summary:** കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി. ഗ്വാളിയോർ ജില്ലയിലെ ഫുൽബാഗ് ഇന്‍റർസെക്‌ഷനിലെ റോഡരികിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് യുവതിയെ പ്രതി ഉപദ്രവിച്ചത്.

## Article Content

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി. ഗ്വാളിയോർ ജില്ലയിലെ ഫുൽബാഗ് ഇന്‍റർസെക്‌ഷനിലെ റോഡരികിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് യുവതിയെ പ്രതി ഉപദ്രവിച്ചത്.

ഉടനടി പ്രതികരിച്ച യുവതി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ചെരിപ്പു കൊണ്ടടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.

റോഡരികില്‍ നിന്നു സ്ത്രീ മകള്‍ക്ക് മുലയൂട്ടുമ്പോഴാണ് അതുവഴി കടന്നുപോയ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയത്. അയാള്‍ യുവതി അശ്ലീല ആംഗ്യങ്ങളും കാണിച്ചു. യുവതി ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയും ഇരുവരും ചേർന്ന് യുവാവിനെ പിടികൂടുകയും ചെരിപ്പുകൊണ്ട് മർദ്ദിക്കുകയും ചെയ്തു.

[**https://twitter.com/i/status/1688804694238666753**](https://twitter.com/i/status/1688804694238666753)

അവിടെ കൂടിയ ആള്‍ക്കൂട്ടവും സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞതോടെ യുവാവിനെ അടിച്ചു. ഇതിനിടയില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയായിരുന്നു.

> “എന്‍റെ ഭാര്യ ഞങ്ങളുടെ മകൾക്ക് റോഡിലെ ഒരു മൂലയിൽ ഇരുന്ന് മുലയൂട്ടുകയായിരുന്നു. ഒരു ദുഷ്ടൻ അവിടെയെത്തി അസഭ്യം പറയാൻ തുടങ്ങി. ഭാര്യ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ, ഞങ്ങൾ അവനെ പിടികൂടി അടിക്കുകയായിരുന്നു'' യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137433/woman-tackles-youngman-tried-harm-her-baby-breastfeeding)