---
title: "#vidyaunni |  ഞങ്ങളുടെ കുടുംബം വലുതായി; സോഷ്യൽ മീഡിയയിലൂടെ അമ്മയായ സന്തോഷം പങ്കുവെച്ച് വിദ്യ ഉണ്ണി"
english_title: "#Ourfamily #grew #VidyaUnni #shared #happiness #becomemother #through social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137429/ourfamily-grew-vidyaunni-shared-happiness-becomemother-through-social-media"
published_at: "2023-08-08T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2108a0e830_vidhya_1.jpg"
keywords: []
---

# #vidyaunni |  ഞങ്ങളുടെ കുടുംബം വലുതായി; സോഷ്യൽ മീഡിയയിലൂടെ അമ്മയായ സന്തോഷം പങ്കുവെച്ച് വിദ്യ ഉണ്ണി

> **Lead Summary:** സിനിമകളിൽ വളരെ കുറച്ച് നാൾ മാത്രം കണ്ട നടിയാണ് വിദ്യ ഉണ്ണി. ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല. 2011 ൽ പുറത്തിറങ്ങിയ ഡോക്ടർ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. 2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്.

## Article Content

സിനിമകളിൽ വളരെ കുറച്ച് നാൾ മാത്രം കണ്ട നടിയാണ് വിദ്യ ഉണ്ണി. ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല. 2011 ൽ പുറത്തിറങ്ങിയ ഡോക്ടർ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. 2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്.

സിം​ഗപ്പൂരിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോ​ഗസ്ഥനാണ് ചെന്നെെ സ്വദേശിയായ സഞ്ജയ്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു . ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് വിദ്യ ഉണ്ണി. താൻ അമ്മയായ സന്തോഷമാണ് വിദ്യ ഉണ്ണി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പെൺകുഞ്ഞാണ് നടിക്ക് പിറന്നത്.

അവളെത്തി, രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ കുടുംബം വളർന്നിരിക്കുന്നു എന്ന് കുഞ്ഞിന്റെ കൈയുടെ ഫോട്ടോയോടൊപ്പം സോഷ്യൽ മീഡിയയിൽ വിദ്യ ഉണ്ണി കുറിച്ചു. ദിവ്യ ഉണ്ണിയെക്കുറിച്ച് അനിയത്തി വിദ്യ ഉണ്ണി മുമ്പൊരിക്കൽ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. താനും ചേച്ചിയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. പലപ്പോഴും ചേച്ചി അമ്മയെ പോലെയാണ് തന്നോട് പെരുമാറാറെന്ന് വിദ്യ ഉണ്ണി അന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137429/ourfamily-grew-vidyaunni-shared-happiness-becomemother-through-social-media)