#sruthi | സ്ത്രീശരീരം ആസ്വദിക്കാനുള്ളതാണ്;കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തും ; തുറന്ന് പറഞ്ഞ് ശ്രുതി

#sruthi | സ്ത്രീശരീരം ആസ്വദിക്കാനുള്ളതാണ്;കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തും ; തുറന്ന് പറഞ്ഞ് ശ്രുതി
2023-08-08T13:39:00 | By Kavya N

വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച നടിയാണ് ശ്രുതി ജയന്‍. സംഗീതജ്ഞനായ ജയന്റെ മകളാണ് ശ്രുതി. അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതിയുടെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ശ്രുതിയ്ക്ക് സാധിച്ചു . ഇപ്പോൾ കൊറോണ ധവാനിലൂടെയാണ് ശ്രുതി നായികയാവുകയാണ്. ഇയ്യടുത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം കുറുക്കനിലും ശ്രുതി ശ്രദ്ധേയ വേഷത്തില്‍ എത്തി. കൊറോണ ധവാനിലെ ലിപ് ലോക്ക് രംഗം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോൾ അതേക്കുറിച്ച് പ്രതിരിക്കുകയാണ് ശ്രുതി. പ്രണയത്തില്‍ ചുംബനങ്ങള്‍ പതിവാണ്. ഉമ്മ വയ്ക്കാതെ ആരും പ്രണയിക്കാറുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് നമ്മുടെ സമൂഹത്തിലുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒരു പ്രയാസവും തോന്നിയില്ല ശ്രുതി പറയുന്നു . അതുപോലെ സിനിമാ അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ലിപ്ലോക്ക് രംഗവുമായി ബന്ധപ്പെട്ട കമന്റുകള്‍ വായിച്ച് ഞാന്‍ ഒരുപാട് ചിരിച്ചുവെന്നും ശ്രുതി പറയുന്നു.

അത് പ്രേക്ഷകരുടെ പ്രതികരണമാണ്. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനെ ആ ഒരു സെന്‍സില്‍ തന്നെ എടുക്കണം എന്നാണ് ശ്രുതിയുടെ നിലപാട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഒരിടത്തുനിന്നും അതല്ല എന്ന് തെളിയിക്കേണ്ട ഒരു ചുമതല എനിക്കുണ്ടല്ലോ. അല്ലെങ്കില്‍ ആ ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യണം എന്ന ആഗ്രഹം കൊണ്ടുകൂടിയാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയാറായതെന്നും ശ്രുതി പറയുന്നു. ഇപ്പോള്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്നും താരം പറയുന്നു.

കാരണം എന്റെ ഇമേജിനെ ഞാന്‍ തന്നെ ബ്രേക്ക് ചെയ്യുന്ന ഒരു രംഗമാണ് അത് എന്ന ഒരു ബോധ്യം എനിക്കിപ്പോള്‍ കൈവന്നിട്ടുണ്ട്. അതുതന്നെയാണ് പലപ്പോഴും മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കുന്നതെന്നും ശ്രുതി പറയുന്നു. സോഷ്യല്‍ മീഡിയയിലെ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ശ്രുതി തന്റെ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്. സൗന്ദര്യം എന്ന് പറയുന്നത് പുരുഷന്മാര്‍ക്ക് മാത്രം കാണാനുള്ളതോ ആസ്വദിക്കാനുള്ളതോ അല്ല. അത് എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണെന്നാണ് ശ്രുതിയുടെ കാഴ്ചപ്പാട്.

ഞാന്‍ സണ്ണി ലിയോണിയുടെ ഒരു ആരാധികയാണെന്നും ശ്രുതി പറയുന്നു. പണ്ടൊക്കെ എല്ലാവരും ഒരുമിച്ച് ബ്ലൗസും മുണ്ടും ഉടുത്ത് കുളത്തില്‍ അല്ലെങ്കില്‍ തോട്ടിലൊക്കെ പോയി കുളിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്തിരുന്ന ഒരു നാടാണ് ഇത്. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ലെന്നും ശ്രുതി പറയുന്നു. അന്നും ഇതേപോലെയുള്ള നോട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ലെന്നാണ് ശ്രുതിയുടെ അഭിപ്രായം.

സ്ത്രീയുടെ സൗന്ദര്യം ആയിരിക്കണം ആസ്വദിക്കേണ്ടത് എന്ന പക്ഷക്കാരിയാണ് ഞാന്‍. അല്ലാതെ അതിനുള്ളിലെ വള്‍ഗാരിറ്റി അല്ല ശ്രദ്ധിക്കേണ്ടതെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തുമെന്നും ശ്രുതി പറയുന്നു. ഇപ്പോള്‍ നോട്ടങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും ശ്രുതി അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: #femalebody #enjoyment #within #fewyear #thought #reach #everyone #Shruti #openly

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup