---
title: "#sonamkapoor | ഞാന്‍ നിന്നോട് ചെയ്തത് ക്രൂരതയാണ് ; ദീപികയോട് മാപ്പ് ചോദിച്ച് സോനം; സംഭവം ഇങ്ങനെ"
english_title: "#What #I #done #cruelty #Sonam #apologizes #Deepika #howithappened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137384/what-i-done-cruelty-sonam-apologizes-deepika-howithappened"
published_at: "2023-08-08T12:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1ef05dfe38_pic_5.jpg"
keywords: []
---

# #sonamkapoor | ഞാന്‍ നിന്നോട് ചെയ്തത് ക്രൂരതയാണ് ; ദീപികയോട് മാപ്പ് ചോദിച്ച് സോനം; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ മകളായ സോനം അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തിയത് . ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വേറിട്ട വ്യക്തിത്വമാണ് സോനം കപൂറിന്റേത്. ഇപ്പോഴിതാ സോനം കപൂറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൂപ്പര്‍ താരം ദീപിക പദുക്കോണിനെക്കുറിച്ച് സോനം കപൂര്‍ നടത്തിയ പ്രസ്താവനയാണ് വിഷയം.

## Article Content

ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ മകളായ സോനം അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തിയത് . ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വേറിട്ട വ്യക്തിത്വമാണ് സോനം കപൂറിന്റേത്. ഇപ്പോഴിതാ സോനം കപൂറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൂപ്പര്‍ താരം ദീപിക പദുക്കോണിനെക്കുറിച്ച് സോനം കപൂര്‍ നടത്തിയ പ്രസ്താവനയാണ് വിഷയം.

വീഡിയോയില്‍ സോനം കപൂര്‍ ദീപികയോട് ചോദ്യം ചോദിക്കുന്നതാണുള്ളത്. ഏതാണ്ട് ഒരേസമയത്ത് കരിയര്‍ ആരംഭിച്ചവരാണ് ദീപികയും സോനവും. ഇരുവരുവര്‍ക്കുമിടയില്‍ തുടക്കത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഭിന്നതകളുടെ കാരണം ഇരുവരുടേയും മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറാണ്. ഈ ഭിന്നതയുടെ കാലത്ത് സോനം കപൂര്‍ പലപ്പോഴും ദീപികയ്‌ക്കെതിരെ പരോക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് സോനം സമ്മതിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത് .

''ഹായ് ദീപിക, നിന്നെക്കുറിച്ച് ക്യാമറയില്‍ ഞാന്‍ പറഞ്ഞ മണ്ടത്തരങ്ങളോട് നീ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എന്നോട് ക്ഷമിക്കണം'' എന്നും സോനം വീഡിയോയില്‍ പറയുന്നു. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് സോനം കപൂറിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ''ചില ശത്രുതകളും ഭിന്നതയും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. ദീപിക ഇതൊന്നും ബാധിക്കാത്ത വിധത്തില്‍ പെരുമാറുന്നത് പ്രശംസനീയമാണ്'' എന്നായിരുന്നു ഒരാളുടെ കമന്റ്.

സോനം മണ്ടിയല്ല, പ്രിവിലേജിന്റെ അഹങ്കാരമാണ്. എങ്ങനെയാണ് മറ്റൊരു സ്ത്രീയെ വലിച്ച് താഴെയിടുന്ന ഇവള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നൊക്കെയാണ് സോനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.  ഈയ്യടുത്താണ് താരം വിവാഹിതയാകുന്നതും കുഞ്ഞ് ജന്മം നല്‍കുന്നതും. ഇതിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു സോനം കപൂര്‍. ഇപ്പോഴിതാ ഒടിടി റിലീസായ ബ്ലൈന്‍ഡിലൂടെയാണ് താരം തിരികെ വന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/137384/what-i-done-cruelty-sonam-apologizes-deepika-howithappened)