രവി പുത്തൂരാനായി വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ മനസിൽ കയറി കൂടിയ നടനാണ് റഹ്മാൻ. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ യൂത്തിനെ ആരാധകനായി ലഭിച്ച നടനും റഹ്മാൻ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരമായി തിളങ്ങുന്ന റഹ്മാൻ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ചെയ്യുന്ന ഏറ്റവും പുതിയ സിനിമ സമാറ റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ പ്രമോഷൻ ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നുവെന്നതുകൊണ്ട് തന്നെ താരത്തിന്റെ ലുക്കും സ്റ്റൈലും വൈറലായിരുന്നു.

രാജമാണിക്യം സിനിമയിലെ പാട്ടുകൾ ബാക്ക്ഗ്രൗണ്ട് സോങായി ഉപയോഗിച്ചാണ് റഹ്മാൻ മാസ് ലുക്കിലുള്ള റീലുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അമ്പത്തിയാറ് വയസ് തൊട്ടിട്ടും ഒരു ഹീറോയ്ക്ക് വേണ്ട യുവത്വം ഇപ്പോഴും റഹ്മാനിലുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുത്തച്ഛനായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് മകളുടെ കുഞ്ഞിനൊപ്പമുള്ള ചിത്രം റഹ്മാൻ പങ്കുവെച്ചപ്പോൾ ആരാധകർ കുറിച്ചത്. നടൻ എന്നതിലുപരിയായി ഒരു ഫാമിലി മാനാണ് താരം. റഹ്മാന്റെ പെൺമക്കളും സോഷ്യൽമീഡിയയിലെ താരങ്ങളാണ്.

റുഷ്ദ, അലീഷ എന്നിങ്ങനെയാണ് താരത്തിന്റെ മക്കളുടെ പേരുകൾ. എ.ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് റഹ്‌മാന്റെ ഭാര്യ. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ താരം വാചാലനാകാറുള്ളതും കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്. ഇപ്പോഴിതാ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പേരക്കുട്ടിയെ കുറിച്ചും തന്റെ പെൺമക്കൾ പിറന്ന ശേഷം വന്ന മാറ്റങ്ങളെ കുറിച്ചും റഹ്മാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അയാൻ എന്ന പേര് കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ എന്റെ സിസ്റ്ററിന്റെ മോൻ എന്നാണ് റഹ്മാൻ തമാശ കലർത്തി പറഞ്ഞത്. മകളുടെ കുഞ്ഞിനെ ഓമനിക്കുന്ന ചിത്രം പങ്കുവെച്ചപ്പോഴും അത്തരത്തിലുള്ള കമന്റുകൾ റഹ്മാന് ലഭിച്ചിരുന്നു. നല്ല ഓമനത്തമുള്ള കുഞ്ഞാണ് അയാൻ. പ്രശ്നക്കാരനൊന്നുമല്ല. ഭയങ്കര പാവമാണ് അയാൻ എന്നാണ് റഹ്മാൻ പറഞ്ഞത്.
ഇൻട്രൊവർട്ടാണോ എക്സ്ട്രോവർട്ടാണോ എന്ന് ചോദിച്ചപ്പോൾ തനിക്ക് അതിൽ കൃത്യമായ ധാരണയില്ലെന്നും താൻ വളരെ ഓപ്പണാണെന്നും റഹ്മാൻ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടാൽ എല്ലാം കൊടുത്ത് സ്നേഹിക്കുമെന്നും റഹ്മാൻ വിശദീകരിച്ചു. പിന്നീട് ഭാര്യയെയും പെൺമക്കളെയും കുറിച്ചാണ് റഹ്മാൻ സംസാരിച്ചത്. ഏത് കാര്യത്തിലും ഭാര്യയുടെയും മക്കളുടെയും അഭിപ്രായങ്ങൾ ചോദിക്കും.
അത് എന്തുകൊണ്ടാണെന്നാണ് എന്റെ വൈഫിനെ വെറും പാട്നറായി മാത്രമല്ല പരിഗണിക്കുന്നത്. എല്ലാ വിഷയത്തിലും അവളെയും ഉൾപ്പെടുത്തും. എന്റെ മക്കൾ അതെല്ലാം കണ്ട് പഠിക്കണം ശീലക്കണം എന്ന ആഗ്രഹവും എനിക്കുണ്ട്. ആണുങ്ങൾ ഒറ്റയ്ക്ക് തീരുമാനമെടുക്കുകയല്ലെന്ന് അറിയണമെന്ന് തോന്നിയെന്നും റഹ്മാൻ പറഞ്ഞു. പെൺമക്കൾ പിറന്നശേഷം വന്ന മാറ്റങ്ങളെ കുറിച്ച് രസകരമായാണ് റഹ്മാൻ രസകരമായാണ് സംസാരിച്ചത്. പെൺമക്കൾ പിറന്നതോടെ എന്റെ എല്ലാ കളികളും നിർത്തേണ്ടി വന്നു. പുറത്ത് പോക്കും പാർട്ടിയും നിർത്തി. സാഹചര്യത്തിന് അനുസരിച്ച് മാറി. കുട്ടികൾ നമ്മളെ കണ്ടാണല്ലോ വളരുന്നത്. ഗോസിപ്പ് ഒന്നും ഇല്ലാതെ വളരെ ക്ലീനായിയെന്നും റഹ്മാൻ പറഞ്ഞു.
Content Highlight: #rahman #changes #after #giving #birth #daughters


































