#viral | ഒരു മിനിറ്റിൽ നെറ്റി കൊണ്ട് പൊട്ടിച്ചത് 273 വാള്‍നട്ട്സ്; ഗിന്നസ് ലോക റെക്കോര്‍ഡ് നേടി യുവാവ്

#viral | ഒരു മിനിറ്റിൽ നെറ്റി കൊണ്ട് പൊട്ടിച്ചത്  273 വാള്‍നട്ട്സ്;  ഗിന്നസ് ലോക റെക്കോര്‍ഡ് നേടി യുവാവ്
2023-08-07T22:13:00 | By Vyshnavy Rajan

(moviemax.in) ഗിന്നസ് ലോക റെക്കോര്‍ഡുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും ഏറെ രസകരമാണ്. നമ്മള്‍ കേട്ടിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ക്കോ കഴിവുകള്‍ക്കോ എല്ലാം പുരസ്കാരം നേടുന്നവരുണ്ട്. ഏതാനും ദിവസം മുമ്പ് ഇതുപോലൊരു റിപ്പോര്‍ട്ട് വന്നത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകത്തില്‍ വച്ചേറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള പുരസ്കാരമായിരുന്നു ഇത്. യുഎസില്‍ നിന്നുള്ളൊരു യുവതിയാണ് ഈ ലോക റെക്കോര്‍ഡ് നേടിയത്. ഇവരുടെ വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതും ഏറെ വ്യത്യസ്തമായൊരു ലോക റെക്കോര്‍ഡ് പോരാട്ടം തന്നെയാണ് കെട്ടോ.

ഒരു മിനുറ്റിനുള്ളില്‍, നെറ്റി കൊണ്ട് എത്ര വാള്‍നട്ട്സ് പൊട്ടിക്കാമെന്നതായിരുന്നു വെല്ലുവിളി. വാള്‍നട്ട്സ് നിങ്ങളില്‍ മിക്കവരും കണ്ടിരിക്കും. നല്ല കട്ടിയുള്ള തോടാണിതിന്. അതുകൊണ്ട് തന്നെ ഇത് പൊട്ടിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല.

വീ‍ഡിയോ കാണാം

കൈ കൊണ്ട് തന്നെ ചെയ്യാൻ പ്രയാസമാണ്. അപ്പോഴാണ് നെറ്റി കൊണ്ട് ഈ പരിശ്രമം. എന്തായാലും ഒരു മിനുറ്റ് കൊണ്ട് 273 വാള്‍നട്ട്സ് ഇതുപോലെ നെറ്റി വച്ച് പൊട്ടിച്ചെടുത്ത് ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ നവീൻ കുമാര്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടുക തന്നെ ചെയ്തു.

സംഭവം കുറച്ച് കടുപ്പം തന്നെയാണെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. നീളത്തിലായി ക്രമീകരിച്ചിരിക്കുന്ന ഡെസ്കുകളില്‍ വാള്‍നട്ട്സ് നിരനിരയായി വച്ചിരിക്കുകയാണ്.

സമയം തുടങ്ങുന്നത് മുതല്‍ തീരും വരെ തല ഉയര്‍ത്താതെ പരമാവധി വാള്‍നട്ട്സ് നെറ്റി വച്ച് പൊട്ടിക്കുകയാണ്. തീര്‍ച്ചയായും പരിശീലനം ഉള്ളതിനാല്‍ തന്നെയാണ് നവീന് ഇത് സാധ്യമായത്. ഇദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്സുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു ലോക റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുമുള്ളതാണ്.

Content Highlight: #viral #273walnuts #cracked #forehead #oneminute #youngman #won #GuinnessWorldRecord

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup