---
title: "#aliabhatt | ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് ആലിയ; വിമർശനങ്ങളുമായി ആരാധകർ"
english_title: "#even #speak #out #loud #Alia #openup #Fans #criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137158/even-speak-out-loud-alia-openup-fans-criticism"
published_at: "2023-08-07T15:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d45f1e02f_alia_1.jpg"
keywords: []
---

# #aliabhatt | ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് ആലിയ; വിമർശനങ്ങളുമായി ആരാധകർ

> **Lead Summary:** ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹം കഴിക്കുന്നത്. പിന്നാലെ ആലിയ തങ്ങളുടെ മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ആലിയയുടേയും രണ്‍ബീറിന്റേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയുമൊക്കെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

## Article Content

ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹം കഴിക്കുന്നത്. പിന്നാലെ ആലിയ തങ്ങളുടെ മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ആലിയയുടേയും രണ്‍ബീറിന്റേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയുമൊക്കെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

ഇപ്പോഴിതാ ആലിയ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് . എന്നാല്‍ അതിന് ആഘോഷങ്ങളോ കയ്യടികളോ അല്ല മറിച്ച് വിമര്‍ശനങ്ങളാണ് ലഭിക്കുന്നത് .താനും രണ്‍ബീറും തമ്മില്‍ വഴക്കിടുമ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ആലിയ പങ്കുവച്ചത്. ദേഷ്യം വരുമ്പോള്‍ താന്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് രണ്‍ബീറിന്ഇഷ്ടമല്ലെന്നാണ് ആലിയ പറയുന്നത്.

ഇതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ‌ഞാന്‍ വളരെ പാടുപെട്ടാണ് എന്റെ ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുന്നത്. കാരണം എന്റെ ശബ്ദം ഉയരുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ല. നമ്മള്‍ അസന്തുഷ്ടരാണെങ്കിലും ദയാലുക്കളായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതും നിരവധി പേരാണ് രണ്‍ബീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ആലിയയെ രണ്‍ബീര്‍ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം.

'' അതായത് അവള്‍ക്ക് അവളുടെ സങ്കടമോ നിരാശയോ പുറത്ത് കാണിക്കാനാകില്ല എന്നല്ലേ. കാരണം അവളുടെ ഭര്‍ത്താവിന് അത് ഇഷ്ടമല്ല, ഇതാണ് ദീപികയ്ക്കും കത്രീനയ്ക്കും ഇവനെ സഹിക്കാന്‍ പറ്റാതായത്. അവര്‍ രണ്ട് പേര്‍ക്കും നല്ല പങ്കാളികളെ കിട്ടുകയും ചെയ്തു, അവളെ ദേഷ്യപ്പെടാന്‍ പോലും അവന്‍ അനുവദിക്കില്ലേ?'' എന്നൊക്കെയാണ് വിമര്‍ശനങ്ങളുമായി എത്തിയവര്‍ പറയുന്നത്.അതേസമയം താരദമ്പതികള്‍ക്ക് പിന്തുണയുമായി എത്തുന്നവരും കുറവല്ല.  

### Related Links & Sources
- [Original Story Source](https://moviemax.in/news/137158/even-speak-out-loud-alia-openup-fans-criticism)