ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു, എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അച്ഛനൊപ്പം പോയി?

ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു, എന്നിട്ടും മീനാക്ഷി എന്തുകൊണ്ട്  അച്ഛനൊപ്പം പോയി?
2021-11-30T23:00:00 | By Susmitha Surendran

1998ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹം ആരാധകരേയും സിനിമപ്രവർത്തകരേയും ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്.

വിവാഹശേഷം മഞ്ജുവിനെ പിന്നീട് സിനിമയിൽ കാണാതെയായി. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിച്ചിരുന്നു മഞ്ജു. പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്.


ദിലീപുമായുള്ള വിവാഹത്തിന് ശേഷം, താന്‍ അതുവരെ ശ്വാസോഛ്വാസമായി കൊണ്ടു നടന്നിരുന്നതെല്ലാം മഞ്ജു ഉപേക്ഷിച്ചിരുന്നു. സ്‌കൂള്‍ കലാതിലകമായിരുന്ന മഞ്ജു ചിലങ്ക അഴിച്ചു. ക്യാമറയില്‍ നിന്നും മാറി നിന്ന് മേക്കപ്പുകളെല്ലാം മായ്ച്ചു.

ദിലീപിനും മകള്‍ മീനാക്ഷിയ്ക്കുമൊപ്പമാണ് തന്റെ സന്തോഷം എന്ന് സ്വയം ചിന്തിച്ചു. മകള്‍ക്കും ദിലീപും വേണ്ടി മാത്രമാണെന്ന് കരുതി സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ച് ജീവിയ്ക്കുകയായിരുന്നു 14 വര്‍ഷക്കാലം മഞ്ജു.

മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തനിയ്ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായത് എന്ന് ദിലീപ് തന്നെ പണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

മകളുടെ കാര്യങ്ങളെല്ലാം നോക്കുന്ന തിരക്കിലാണ് മഞ്ജു എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപ് സിനിമാ തിരക്കുകളിലേക്ക് പോയപ്പോള്‍ മകളുടെ കാര്യങ്ങളെല്ലാം ഒന്ന് വിടാതെ നോക്കിയതും മഞ്ജുവാണ്.

ചുരുക്കി പറഞ്ഞാല്‍ ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു വാര്യര്‍ ആണ്. എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി. ഇത്രയൊക്കെ കുടുംബത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്ത മഞ്ജുവിനെ ഒരു ഘട്ടം എത്തിയപ്പോള്‍ മീനാക്ഷിയും ദിലീപും ഉപേക്ഷിച്ചു.

ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒരിക്കലും മഞ്ജു പരസ്യപ്പെടുത്തിയില്ല. അപ്പോഴും ദിലീപിനെയും മകളെയും സംരക്ഷിച്ചു നിര്‍ത്തുന്ന പ്രതികരണങ്ങളാണ് മഞ്ജു നടത്തിയത്. മകള്‍ക്ക് ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെയാണ് എന്നും, അതുകൊണ്ട് ആ ഇഷ്ടത്തിന് താന്‍ എതിര് പറയില്ല എന്നും വിമര്‍ശകരോട് മഞ്ജു പറഞ്ഞു.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടി ദിലീപ് മറ്റൊരു ദാമ്പത്യത്തിലേക്ക് കടന്നു. മകള്‍ മീനാക്ഷിയാണ് കാവ്യയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് എന്ന് വിവാഹ വേളയില്‍ ദിലീപ് തന്നെ വെളിപ്പെടുത്തിയതാണ്. ദിലീപിനിപ്പോള്‍ പുതിയ ഭാര്യയും അതിലൊരു കുഞ്ഞും ഒക്കെയായി.

മീനാക്ഷിയ്ക്കും കൂട്ടുകാരിയെ പോലൊരു അമ്മയെയും അനിയത്തിയെയും കിട്ടി. പക്ഷെ മഞ്ജു… മഞ്ജു തന്റെ തിരക്കുകളില്‍ ഒറ്റപ്പെടല്‍ എന്ന വേദന മറക്കാന്‍ ശ്രമിയ്ക്കുന്നു എന്നാണ് ആരാധകർ പറയുന്നത് പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രൂപമാറ്റം ചിലരെയെങ്കിലും അസൂയപ്പെടുത്തിയിരിയ്ക്കാം.

പ്രായം മഞ്ജു റിവേഴ്‌സ് ഗിയറിലിട്ടു. അതെല്ലാം തന്നെയും സ്വയം മോട്ടിവേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം എന്ന് ആരാധകര്‍ പറയുന്നു.

ഒറ്റപ്പെട്ടു പോവുമ്പോള്‍ നിരുപമ രാജീവിനെ പോലെ സ്വയം ഇഷ്ടപ്പെടുകയും, ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നതിലൂടെ കൈവിട്ടു പോകുന്നത് എന്തോ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലാവും മഞ്ജു വാര്യര്‍. ഒരു മാതൃകയാണ് മഞ്ജു.. സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും നടി എന്ന നിലയിലും!

Content Highlight: Manju raised Dileep and Meenakshi, but why did Meenakshi go with her father?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup