---
title: "#viral | കാമുകനോടുള്ള ദേഷ്യത്തിൽ 80 അടി ഉയരമുള്ള ടവറിൽ കയറി പെൺകുട്ടി, പിന്നാലെ കാമുകനും..വൈറലായി വീഡിയോ "
english_title: "#viral #video #angry #boyfriend #girl #climbs #80foot #hightension #tower"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137057/viral-video-angry-boyfriend-girl-climbs-80foot-hightension-tower"
published_at: "2023-08-07T11:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0865f54138_viral.jpg"
keywords: []
---

# #viral | കാമുകനോടുള്ള ദേഷ്യത്തിൽ 80 അടി ഉയരമുള്ള ടവറിൽ കയറി പെൺകുട്ടി, പിന്നാലെ കാമുകനും..വൈറലായി വീഡിയോ 

> **Lead Summary:** **കാ**മുകനുമായുള്ള വാക്കേറ്റത്തിന് പിന്നാലെ 80 അടി ഉയരമുള്ള ഹൈ ടെന്‍ഷന്‍ പവര്‍ ലൈനിന്‍റെ മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കാമുകനും കൂടി ലൈനിന് മുകളില്‍ കയറിയതോടെ തലവേദനയായത് അധികൃതര്‍ക്ക്. ഛത്തീസ്ഗഡിലെ ഗൌരേലയിലാണ് സംഭവം.

## Article Content

**കാ**മുകനുമായുള്ള വാക്കേറ്റത്തിന് പിന്നാലെ 80 അടി ഉയരമുള്ള ഹൈ ടെന്‍ഷന്‍ പവര്‍ ലൈനിന്‍റെ മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കാമുകനും കൂടി ലൈനിന് മുകളില്‍ കയറിയതോടെ തലവേദനയായത് അധികൃതര്‍ക്ക്. ഛത്തീസ്ഗഡിലെ ഗൌരേലയിലാണ് സംഭവം.

രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്‍റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സഭവം പുറത്തറിയുന്നത്. ഗൌരേലയിലെ പെന്‍ഡ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

= [https://twitter.com/i/status/1688080022022598656](https://twitter.com/i/status/1688080022022598656)

പൊലീസ് കമിതാക്കളുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഇതിനോടകം വലിയ ആള്‍ക്കൂട്ടമാണ് വിവരമറിഞ്ഞ് ഹൈ ടെന്‍ഷന്‍ ലൈനിന് താഴേയ്ക്ക് എത്തിയത്. ഏറെ നേരത്ത സമാധാനിപ്പിക്കല്‍ ശ്രമത്തിന് ശേഷമാണ് കമിതാക്കള്‍ താഴെ ഇറങ്ങാന്‍ മനസ് കാണിച്ചത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ കമിതാക്കളെ പൊലീസ് നിലത്തിറക്കുകയായിരുന്നു. ലൈനിന് താഴെ തടിച്ച് കൂടിയ ആളുകള്‍ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫോണ്‍ സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാമുകനോട് കോപിച്ച് പെണ്‍കുട്ടി ഹൈ ടെന്‍ഷന്‍ ലൈനില്‍ കയറുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനായി യുവാവും ടവറില്‍ കയറുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/137057/viral-video-angry-boyfriend-girl-climbs-80foot-hightension-tower)