#ShanthivilaDinesh | മഞ്ജു ഒത്തുപോകാൻ തയ്യാറായിരുന്നു, താൻ ഒരു കാലത്തും ദിലീപിനെ അവിശ്വസിക്കില്ല -ശാന്തിവിള ദിനേശ്

#ShanthivilaDinesh | മഞ്ജു ഒത്തുപോകാൻ തയ്യാറായിരുന്നു, താൻ ഒരു കാലത്തും ദിലീപിനെ അവിശ്വസിക്കില്ല -ശാന്തിവിള ദിനേശ്
2023-08-07T08:20:00 | By Athira V

ഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യ ജീവിതം തകർന്നതിൽ ഏറെ വിഷമിക്കുന്നവരാണ് മലയാളികൾ. മാതൃക ദമ്പതികളെപോലെയാണ് ഇവരുടെ ദാമ്പത്യത്തെ ആരാധകർ കണ്ടത്. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ സംബന്ധിച്ച് വളരെ സങ്കടം നൽകിയ ഒന്നായിരുന്നു. എന്നെങ്കിലും മനസ് മാറി ഇരുവരും വീണ്ടും ഒന്നിക്കണമെ എന്ന് പോലും മലയാളികൾ പ്രാർത്ഥിച്ചിട്ടുണ്ട്.

പക്ഷെ കാവ്യ മാധവനെ വിവാഹം ചെയ്തതോടെയും കേസും വിവാദങ്ങളും വന്നതോടെയും ഒരു വിഭാ​ഗം ആരാധകർ ദിലീപിന് എതിരായി. മഞ്ജുവിന്റെ ഭാ​ഗത്ത് ന്യായമുണ്ടെന്നാണ് മറ്റൊരു വിഭാ​ഗം വാദിക്കുന്നത്. കാവ്യ മാധവനെ വിവാഹം ചെയ്യാൻ വേണ്ടി ദിലീപ് മഞ്ജുവിനെ മനപൂർവം ഒഴിവാക്കി എന്ന് കുറ്റപ്പെടുത്തുന്നവരും നിരവധിയാണ്. എന്നാൽ അന്നും ഇന്നും ദിലീപിന് വേണ്ടി സംസാരിക്കുകയും അദ്ദേഹത്തോടുള്ള സ്നേഹം പരസ്യമായി പറയുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.


കുറച്ച് നാളുകൾക്ക് മുമ്പ് ദിലീപ്-മഞ്ജു വാര്യർ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ട് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. താൻ ഒരു കാലത്തും ദിലീപിനെ അവിശ്വസിക്കില്ലെന്നും ശാന്തിവിള ദിനേശ് വീഡിയോയിൽ പറയുന്നുണ്ട്. 'രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ദിലീപ്.' 'അദ്ദേഹം തെറ്റ് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പൊന്നുപോലെയാണ് അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയേയുമൊക്കെ ദിലീപ് നോക്കുന്നത്. കണ്ടുനിൽക്കുന്നവർക്ക് പോലും കൊതി തോന്നും.


കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തണിന്റെ ആദ്യ ബന്ധം നഷ്ടമായതെന്നാണ് എല്ലാവരും കരുതുന്നത്.' 'എന്നാൽ ആദ്യമെ അക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ദിലീപാണ്. തെറ്റുകൾ മനസിലായപ്പോൾ ഒത്തുപോകാൻ മഞ്ജു തയ്യാറായിരുന്നു. എന്നാൽ അത് വേണ്ട എന്ന നിലപാടായിരുന്നു ദിലീപിന്. എനിക്ക് എന്നും ദിലീപിനോട് ബഹുമാനം മാത്രമാണ്.' 'കാരണം തന്റെ പേരിൽ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് കൂട്ടുന്നത്.

അത് വളരെ വലിയ കാര്യമെന്നാണെന്നും', ശാന്തിവിള ദിനേശ് പറയുന്നു. 2016ലായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഏറ്റവും കൂടുതൽ സിനിമകൾ ജോഡികളായി ചെയ്തിട്ടുള്ളവരാണ് ഇരുവരും. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായത്. ശേഷം മീശമാധവൻ, കൊച്ചി രാജാവ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിൽ ഇരുവരും ജോഡികളായി.


ദിലീപ്-കാവ്യ കെമിസ്ട്രി മറ്റൊരു നായികയ്ക്കൊപ്പം ദിലീപ് അഭിനയിച്ചാലും കാണാൻ സാധിക്കില്ലെന്നും ആരാധകർ പറയാറുണ്ട്. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച കാവ്യ ഇപ്പോൾ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. ചെന്നൈയിലാണ് കുടുംബസമേതം ഇപ്പോൾ ദിലീപിന്റെ താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്ക് മാത്രമാണ് കേരളത്തിലേക്ക വരുന്നത്.

ചിത്രം ചെന്നൈയിലും വമ്പൻ ഹിറ്റായിരുന്നുവെന്നും അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി മെഡിസിൻ പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ്. അതേസമയം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിലെത്തി വൻ വിജയം നേടിയ സന്തോഷത്തിലാണ് ദിലീപ്. വോയ്സ് ഓഫ് സത്യനാഥനാണ് നടന്റെ ഏറ്റവും പുതിയ റിലീസ്.

വീണ നന്ദകുമാർ, ജോജു ജോർജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായ സിനിമ ഇതിനോടകം കോടികൾ സമ്പാദിച്ച് കഴിഞ്ഞു. വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷനായി കഴിഞ്ഞ കുറച്ച് നാളുകളായി ദിലീപ് കേരളത്തിലുണ്ട്. മക്കളും കാവ്യയും സിനിമ കണ്ട് നല്ല അഭിപ്രായമാണ് പറ‍ഞ്ഞതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

Content Highlight: #manjuwarrier #dileep #familyissues #santhiviladinesh

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup