#elliavrram | നീ കന്യകയാണോ? വിദേശി ആയതിനാല്‍ കൂടെ കിടക്കുന്നത് എളുപ്പമാകും! അനുഭവങ്ങൾ പങ്കുവച്ച് എല്ലി

#elliavrram | നീ കന്യകയാണോ? വിദേശി ആയതിനാല്‍ കൂടെ കിടക്കുന്നത് എളുപ്പമാകും! അനുഭവങ്ങൾ പങ്കുവച്ച് എല്ലി
2023-08-06T12:02:00 | By Athira V

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് എല്ലി അവ്‌റാം. സ്വീഡിഷുകാരിയായ എല്ലി മിക്കി വൈറസ് എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കിസ് കിസ് കോ പ്യാര്‍ കരൂന്‍, പോസ്റ്റര്‍ ബോയ്‌സ്, മലംഗ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു എല്ലി. ഷോയിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ എല്ലിയ്ക്ക് സാധിച്ചിരുന്നു.

എന്നാല്‍ വിദേശ വനിതയായതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടുത്ത പ്രതിസന്ധികള്‍ എല്ലിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിദേശ വനിതയായതിനാല്‍ തന്നെക്കുറിച്ച് ആളുകള്‍ക്കുള്ള മുന്‍വിധികളെക്കുറിച്ച് എല്ലി മനസ് തുറന്നിരുന്നു.

ഒരിക്കല്‍ താന്‍ പങ്കെടുത്ത മീറ്റിംഗില്‍ വച്ച് ഒരാള്‍ തന്നോട് കന്യകയാണോ എന്ന് ചോദിച്ചുവെന്നാണ് എല്ലി പറയുന്നത്. അല്ല എന്ന് മറുപടി നല്‍കിയപ്പോള്‍ എന്നാല്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കിടുന്നത് ബുദ്ധിമുട്ട് ആകില്ലല്ലോ എന്നായിരുന്നു അയാളുടെ പ്രതികരണമെന്നും എല്ലി പറയുന്നു.


മുമ്പ് ചെയ്തിട്ടുള്ളതിനാലും, വിദേശിയായതിനാലും അവസരങ്ങള്‍ക്കായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ എല്ലിയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് അയാള്‍ പറഞ്ഞത്. തന്നെ അപമാനിക്കുന്നതായിരുന്നു ആ വാക്കുകള്‍. പത്ത് വര്‍ഷമായി ഈ മേഖലയിലുള്ള താന്‍ കേട്ട ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അതെന്നും എല്ലി പറയുന്നുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും എല്ലി അതേ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഒരു സംവിധായകനുമായി നടത്തിയ മീറ്റിംഗില്‍ അയാള്‍ തന്നോട് വൃത്തികെട്ട രീതിയില്‍ പെരുമാറുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് എല്ലി പറയുന്നത്. അന്ന് അതിന്റെ അര്‍ത്ഥം മനസിലായിരുന്നില്ല. പിന്നീട് സുഹൃത്തിനോട് ചോദിച്ചപ്പോഴാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു അതിന്റെ അര്‍ത്ഥമെന്ന് തിരിച്ചറിയുന്നതെന്നും താരം പറയുന്നു.


അതേസമയം ഇന്ത്യയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നാണ് എല്ലി പറയുന്നത്. കുട്ടിക്കാലം മുതല്‍ക്കെ ഇന്ത്യ ഒരുപാടിഷ്്ടമാണ്. തന്റെ അഞ്ചാം വയസിലാണ് സ്വീഡിഷ് ടെലിവിഷനിലൂടെ ബോളിവുഡിനെക്കുറിച്ച് അറിയുന്നത്. ആദ്യമായി ഇന്ത്യയിലെത്തിയപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ പ്രതീതിയായിരുന്നുവെന്നും എല്ലി പറയുന്നു. ഇന്ത്യയില്‍ വച്ചുണ്ടായ രസരമായ അനുഭവവും എല്ലി പങ്കുവെക്കുന്നുണ്ട്.

ഇന്ത്യയില്‍ വന്നപ്പോള്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നു. താന്‍ കരുതിയത് ഓട്ടോറിക്ഷ ഇപ്പോള്‍ മറിയുമെന്നും താന്‍ മരിക്കുമെന്നുമായിരുന്നു. എന്നാല്‍ പിന്നീട് മനസിലായി ഇന്ത്യയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് അങ്ങനെ തന്നെയാണെന്ന്. താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് അന്ന് യാത്ര ചെയ്തതെന്നും എല്ലി പറയുന്നു.


ഇന്ത്യയില്‍ വന്ന സമയത്ത് താന്‍ താമസിച്ചിരുന്നിടത്തെ ആളുകളൊക്കെ തന്നോട് വളരെ കരുതലുള്ളവരായിരുന്നുവെന്നും എല്ലി പറയുന്നു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും എല്ലിയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇരുവരും ഇത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. പിന്നാലെ എല്ലിയും ഹാര്‍ദ്ദിക്കും വിവാഹം കഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതോടെയാണ് എല്ലി എല്ലാ റിപ്പോര്‍ട്ടുകളും തള്ളിക്കളയുന്നത്. തന്നോട് ഇതേക്കുറിച്ച് ചോദിക്കരുതെന്നും താരം വ്യക്തമാക്കി.


ധനുഷ് ചിത്രം നാനെ വരുവേന്‍, ഗുഡ്‌ബൈ തുടങ്ങിയ സിനിമകളാണ് എല്ലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗണ്‍പത് ആണ് എല്ലിയുടെ പുതിയ സിനിമ. സിനിമയ്ക്ക് പുറമെ സീരീസുകളിലും എല്ലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 7, ജലക്ക് ദിക്കലാ ജാ 7, ബോക്‌സ് ക്രിക്കറ്റ് ലീഗ് 2 തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Content Highlight: #elliavrram #revealed #judged #foriegn #woman #bollywood

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup