# IleanaD'Cruz | കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; അമ്മയായ സന്തോഷം പങ്കുവച്ച് ഇല്യാന ഡിക്രൂസ്

# IleanaD'Cruz  | കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; അമ്മയായ സന്തോഷം പങ്കുവച്ച് ഇല്യാന ഡിക്രൂസ്
2023-08-06T10:17:00 | By Kavya N

തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ബോളിവുഡിലേക്ക് കടന്ന നടിയാണ് ഇല്യാന ഡിക്രൂസ്. ബർഫി എന്ന ചിത്രത്തിലൂടെ നടി ഹിന്ദി സിനിമാ രം​ഗത്തേക്ക് എത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ പിന്നീട് ഇല്യാനയുടെ കരിയറിലും ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. വണ്ണം വെച്ച ഇല്യാനയെ പൊതുവേദികളിൽ കണ്ടതോടെ ആരാധകർക്ക് അമ്പരപ്പായി. എന്നാൽ മറ്റുള്ളവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഇനി താൽപര്യമില്ലെന്ന് ഇല്യാന വ്യക്തമാക്കി.

ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിച്ച ഇല്യാന താൻ ഭം​ഗിക്ക് അധികം ശ്രദ്ധ കൊടുത്തത് മൂലം നേരിട്ട ബുദ്ധിമുട്ടുകളും തുറന്ന് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന മാനസികാവസ്ഥ തന്നെ വലച്ചിരുന്നെന്ന് ഇല്യാന തുറന്ന് പറഞ്ഞു. അടുത്തിടെയാണ് ജീവിതത്തിലെ സന്തോഷകരമായ വാർത്ത ഇല്യാന പങ്കുവെച്ചത്. താൻ അമ്മയാകാൻ പോകുന്ന സന്തോഷമാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

എന്നാൽ വാർത്തയറിഞ്ഞ പലർക്കും കൗതുകമായി. 36 കാരിയായ ഇല്യാനയുടെ പങ്കാളി ആരെന്ന് ആരാധകർക്ക് അറിയില്ലായിരുന്നു. ഒപ്പം കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യങ്ങൾ കമന്റ് ബോക്സുകളിൽ നിറഞ്ഞു. അടുത്തിടെയാണ് നടി പങ്കാളിയുടെ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ഇല്യാന ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കോ ഫൊനിക്സ് ഡോളൻ എന്നാണ് കുഞ്ഞിന്റെ പേര്.

ഞങ്ങളുടെ പൊന്നോമനയായ മകനെ ലോകത്തേക്ക് സ്വാ​ഗതം ചെയ്യുന്നതിന്റെ സന്തോഷം വാക്കുകൾക്കും അപ്പുറമാണെന്ന് നടി ഫോട്ടോയ്ക്കൊപ്പം കുറിച്ചത് . നിരവധി പേർ ഇല്യാനക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നു. മുംബൈയിലാണ് ഇല്യാന ജനിച്ചത്. നടിക്ക് പത്ത് വയസുള്ളപ്പോൾ കുടുംബം ​ഗോവയിലേക്ക് താമസം മാറി. 2006 ൽ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുടക്കം. തെലുങ്ക് സിനിമകളിലാണ് നടി കൂടുതലും ശ്രദ്ധ നൽകിയതും .

ജൽസ, കിക്ക്, റെജിപൊ, ശക്തി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. 2012 ലാണ് തമിഴ് സിനിമാ രം​ഗത്തേക്ക് നടി വീണ്ടും എത്തുന്നത്. വിജയ് ചിത്രം നൻപനിലൂടെയായിരുന്നു ഇത്. സിനിമ വൻ ഹിറ്റായി. ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ഇല്യാന തെന്നിന്ത്യൻ സിനിമാ രം​ഗത്ത് സജീവമല്ലാതായി. ബർഫിക്ക് ശേഷം രസ്തം ആണ് ഇല്യാനയുടെ ബോളിവുഡ് കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.

Content Highlight: #waiting #baby boy #born #IleanaD'Cruz #shares #happiness #asmother

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup