---
title: "#viral | കാവാലയ്യ പാട്ടിന് ചുവട് വെച്ച് 'ദേശി അങ്കില്‍';  വൈറൽ വീഡിയോ കാണാം "
english_title: "#viral #Desiuncle #steps #Kavalaiya #song #Watch #viralvideo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136811/viral-desiuncle-steps-kavalaiya-song-watch-viralvideo"
published_at: "2023-08-05T23:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce8c156f944_kavalayya.jpg"
keywords: []
---

# #viral | കാവാലയ്യ പാട്ടിന് ചുവട് വെച്ച് 'ദേശി അങ്കില്‍';  വൈറൽ വീഡിയോ കാണാം 

> **Lead Summary:** ** ര**ജനീകാന്തിന്‍റെ ജയിലര്‍ എന്ന ഏറ്റവും പുതിയ സിനിമയിലെ കാവാലയ്യ എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമാ പാട്ടാണ്.

## Article Content

** ര**ജനീകാന്തിന്‍റെ ജയിലര്‍ എന്ന ഏറ്റവും പുതിയ സിനിമയിലെ കാവാലയ്യ എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമാ പാട്ടാണ്.

തമന്നയുടെ ചടുലമായ നൃത്തവും പാട്ടിന്‍റെ വേഗവും കാരണം പാട്ട് പെട്ടെന്ന് തന്നെ ഹിറ്റായി. പാട്ട് ഹിറ്റായതിന് പിന്നാലെ യൂട്യൂബ് ഷോട്സ്‍ലും ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലും ഈ പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന നിരവധി വീടിയോകളാണ് പുറത്തിറങ്ങിയത്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ഈ പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണാം.

കാവാലയ്യ പാട്ടില്‍ ഏറ്റവും അവസാനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായത് 'ദേശി അങ്കില്‍' എന്നറിയപ്പെടുന്ന രാജേഷ് ശിവരാമകൃഷ്ണന്‍ എന്നയാള്‍ ചുവട് വച്ച വീഡിയോയാണ്.

പശ്ചാത്തലത്തില്‍ ഉയരുന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാനായി ആവേശത്തോടെ പുറകോട്ട് നീങ്ങാനായി വെമ്പുന്ന നര്‍ത്തകനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. രാജേഷ് തന്‍റെ പാന്‍റിന്‍റെ രണ്ട് വശങ്ങളും വെട്ടി മാറ്റി പാന്‍റ് ഒരു പലാസോയാക്കി മാറ്റി.

ഒപ്പം ലുങ്കി പോലുള്ള നീണ്ട തുണി കഴുത്തിലൂടെ ചുറ്റി നെഞ്ചിലുടെ നടുവിന് പുറകിലേക്ക് ഇട്ട് ഒരു ബ്ലൗസിന്‍റെ രൂപത്തിലാക്കി. ഇത് രണ്ടുമാണ് അദ്ദേഹത്തിന്‍റെ വസ്ത്രം. നിരവധി ആളുകള്‍ താമസിക്കുന്ന ഒരു റൂമിന്‍റെ മധ്യഭാഗത്ത് നിന്നാണ് അദ്ദേഹം നൃത്തം ചവിട്ടുന്നത്.

പശ്ചാത്തലമാക്കി മാറ്റിയ മുറി, ഗള്‍ഫില്‍ പ്രവാസികള്‍ താമിസിക്കുന്ന മുറിക്ക് സമാനമാണ്. നൃത്തത്തിന്‍റെ ആവേശം ലവലേശം ചോരാതെയാണ് രാജേഷ് തന്‍റെ ആവേശകരമായ ചുവടുകള്‍ വച്ചത്. 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമന്‍റുമായെത്തി. 'സൂപ്പര്‍ സാര്‍, ശരിക്കും നിങ്ങളുടെ നൃത്തമാണ് അടുത്ത ലെവല്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഞാൻ എന്താണ് കണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നിരവധി പേര്‍ ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് കമന്‍റി ബോക്സ് നിറച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136811/viral-desiuncle-steps-kavalaiya-song-watch-viralvideo)