---
title: "#DulquerSalmaan | ഒരു സിനിമക്ക് വാങ്ങുന്നത് പ്രതിഫലം വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ"
english_title: "#DulquerSalmaan #DulquerSalmaan #reveals #reward #buying #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136809/dulquersalmaan-dulquersalmaan-reveals-reward-buying-film"
published_at: "2023-08-05T22:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce85e6f413d_dq.jpg"
keywords: []
---

# #DulquerSalmaan | ഒരു സിനിമക്ക് വാങ്ങുന്നത് പ്രതിഫലം വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ

> **Lead Summary:** ** തെ**ന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടൻ ദുൽഖർ സൽമാൻ. മലയാളത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച ദുൽഖറിന് അന്യഭാഷയിലും നിരവധി ആരാധകരുണ്ട്.

## Article Content

** തെ**ന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടൻ ദുൽഖർ സൽമാൻ. മലയാളത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച ദുൽഖറിന് അന്യഭാഷയിലും നിരവധി ആരാധകരുണ്ട്.

അടുത്തിടെ റിലീസ് ചെയ്ത ദുൽഖറിന്റെ ഹീരിയേ എന്ന ഹിന്ദി ആൽബത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ താരമായ ദുൽഖർ തന്റെ പ്രതിഫലതുക വെളിപ്പെടുത്തുകയാണ്.

'ഹീരിയേ'യുടെ പ്രമോഷന്റെ ഭാഗമായി ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പണത്തെ കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും സിനിമയെ ആശ്രയിച്ചാണ് പ്രതിഫലം വാങ്ങുന്നതെന്നും ദുൽഖർ പറഞ്ഞു.

സിനിമയെ ആശ്രയിച്ചാണ് പ്രതിഫലം വാങ്ങുന്നത്. പണത്തിന് പ്രധാന്യം കെടുക്കാറില്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് ജോലി ചെയ്യാൻ സന്തോഷം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഒരു നിശ്ചിത തുകയായിരിക്കില്ല എന്റെ പ്രതിഫലം- ദുൽഖർ സൽമാൻ വ്യക്തമാക്കി.

റീമേക്ക് ചിത്രങ്ങളോട് താൽപര്യമില്ലെന്നും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു. ഒറിജിനൽ കണ്ടന്റുകൾ ചെയ്യാനാണ് താൽപര്യമെന്നും നടൻ കൂട്ടിച്ചേർത്തു.അതേസമയം ഒരു സിനിമക്ക് 2 മുതൽ 3 കോടി വരെയാണ് ദുൽഖർ പ്രതിഫലം വാങ്ങുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/136809/dulquersalmaan-dulquersalmaan-reveals-reward-buying-film)