---
title: "#vivekOberoi | സൂപ്പര്‍ താരമാകേണ്ട കരിയര്‍ തകര്‍ത്തത് ആര്; തുറന്ന് പറഞ്ഞ് വിവേക് ഒബ്‌റോയ്"
english_title: "#Who #ruined #career #superstar #VivekOberoi #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136807/who-ruined-career-superstar-vivekoberoi-speaks-openly"
published_at: "2023-08-05T22:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce8471b6f37_vivek.jpg"
keywords: []
---

# #vivekOberoi | സൂപ്പര്‍ താരമാകേണ്ട കരിയര്‍ തകര്‍ത്തത് ആര്; തുറന്ന് പറഞ്ഞ് വിവേക് ഒബ്‌റോയ്

> **Lead Summary:** ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് വിവേക് ഒബ്‌റോയ്. ഇന്നത്തെ തലമുറയ്ക്ക് ലൂസിഫറിലും കടുവയിലുമൊക്കെ കണ്ടത് പോലുള്ള വില്ലന്‍ വേഷങ്ങളിലൂടെയായിരിക്കും ആളുകൾക്ക് പരിചയം . എന്നാല്‍ ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായിരുന്നു വിവേക് ഒബ്‌റോയ്. തന്റെ ലുക്കും അഭിനയ മികവുമൊക്കെ കൊണ്ട് ഒരുപാട് ആരാധകരെ നേടാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചിരുന്നു.

## Article Content

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് വിവേക് ഒബ്‌റോയ്. ഇന്നത്തെ തലമുറയ്ക്ക് ലൂസിഫറിലും കടുവയിലുമൊക്കെ കണ്ടത് പോലുള്ള വില്ലന്‍ വേഷങ്ങളിലൂടെയായിരിക്കും ആളുകൾക്ക് പരിചയം . എന്നാല്‍ ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായിരുന്നു വിവേക് ഒബ്‌റോയ്. തന്റെ ലുക്കും അഭിനയ മികവുമൊക്കെ കൊണ്ട് ഒരുപാട് ആരാധകരെ നേടാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചിരുന്നു.

റോഡ്, ധം, സാത്തിയ തുടങ്ങിയ സിനിമകളിലൂടെ അന്നത്തെ യുവനടന്മാരില്‍ ഏറ്റവും തിരക്കുള്ള നടനായി മാറാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചു. എന്നാല്‍ സിനിമാ ലോകം പ്രവചിച്ചത് പോലെ സൂപ്പര്‍ താരമാകാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചില്ല. തന്റെ കരിയര്‍ കൈവിരളുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു വിവേക് ഒബ്‌റോയ്ക്ക്. ഇപ്പോഴിതാ തന്നെ ഒതുക്കിയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് വിവേക് ഒബ്‌റോയ്.

എന്നാല്‍ അത് ആവര്‍ത്തിക്കുമെന്ന് അറിയുന്നതും കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുക പോലും ചെയ്യാതെ ചതച്ചരയ്ക്കുമെന്ന് അറിയുന്നതും അസ്വസ്ഥതയപ്പെടുത്തുന്നതാണെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. വീണ്ടും വീണ്ടും ആവര്‍ത്തിക്കുമെന്ന് അറിയുമ്പോഴുള്ള നിസഹായാവസ്ഥയും, പണിയില്ലാതാകും, ചതച്ചരയ്ക്കപ്പെടും, തെളിയിക്കാനുള്ള അവസരം പോലും തട്ടിയകറ്റും, എന്നൊക്കെ അറിയുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്.

നമുക്കറിയാം ഒരുകാര്യം നടക്കുന്നുണ്ടെന്ന്, പക്ഷെ അതിനായി ഒന്നും ചെയ്യാം പറ്റില്ല'' വിവേക് ഒബ്‌റോയ് പറയുന്നു. തന്റെ കരിയര്‍ മനപ്പൂര്‍വ്വം ഇല്ലാതാക്കിയതിന് പിന്നില്‍ ആരെന്ന ചോദ്യത്തിനും അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് മനസ് തുറക്കുകയാണ് . തനിക്ക് ആരാണെന്ന് അറിയാമെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. പരസ്യമായ രഹസ്യമല്ലേ അത്'' എന്നായിരുന്നു വിവേക് ഒബ്‌റോയുടെ പ്രതികരണം. ഈ അനുഭവം എന്നെ നല്ല വ്യക്തിയാകാനും വിനയവും ദയയും സഹായിക്കാനുമുള്ള മസനുള്ള മനുഷ്യനാകാനും പഠിപ്പിച്ചു.

എന്റെ അധികാരം ദുരുപയോഗം ചെയ്യരുതെന്ന് പഠിപ്പിച്ചു. ചിലര്‍ക്ക് നല്ലവരാകുന്നതിന്റെ അഹങ്കാരമുണ്ടാകും. അതില്‍ നിന്നും അകലം പാലിക്കണം'' എന്നായിരുന്നു വിവേക് ഒബ്‌റോയ് പറഞ്ഞത്. വിവേക് ഒബ്‌റോയുടെ കരിയര്‍ തകര്‍ന്നതിന് പിന്നില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണെന്നാണ് പറയുന്നത്. സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ റായ് വിവേകുമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലായിരുന്നു സല്‍മാന്‍ വിവേക് ഒബ്‌റോയുടെകരിയര്‍ ഇല്ലാതാക്കിയത്.

ഒരിക്കല്‍ സല്‍മാന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വിവേക് ഒബ്‌റോയ് തന്നെ തുറന്നടിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് വിവേക് ഒബ്‌റോയ് തിരികെ വരുന്നത്. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വീണ്ടും സജീവമായി മാറിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/136807/who-ruined-career-superstar-vivekoberoi-speaks-openly)