---
title: "#SanaKhan | 'മുലയൂട്ടൽ ആരംഭിച്ചതോടെ 15 കിലോ ഭാരം കുറഞ്ഞു, ഏറ്റവും മനോഹരമായ വികാരം'- സന ഖാൻ"
english_title: "#lost #15kg #after #breastfeeding #most #beautiful #feeling  #SanaKhan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136806/lost-15kg-after-breastfeeding-most-beautiful-feeling-sanakhan"
published_at: "2023-08-05T22:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce840b6b13a_sana.jpg"
keywords: []
---

# #SanaKhan | 'മുലയൂട്ടൽ ആരംഭിച്ചതോടെ 15 കിലോ ഭാരം കുറഞ്ഞു, ഏറ്റവും മനോഹരമായ വികാരം'- സന ഖാൻ

> **Lead Summary:** ഗ്ലാമർ ലോകത്തോട് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് സന ഖാൻ. മുൻ ബി​ഗ് ബോസ് താരം കൂടിയായ സന സിനിമാ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും നിരവധി ആരാധകരാണ് നടിക്ക് ഉള്ളത്. സന പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന ജനശ്രദ്ധ തന്നെ അതിന് തെളിവാണ്.

## Article Content

ഗ്ലാമർ ലോകത്തോട് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് സന ഖാൻ. മുൻ ബി​ഗ് ബോസ് താരം കൂടിയായ സന സിനിമാ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും നിരവധി ആരാധകരാണ് നടിക്ക് ഉള്ളത്. സന പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന ജനശ്രദ്ധ തന്നെ അതിന് തെളിവാണ്.

കഴിഞ്ഞ ജൂലൈയിൽ ആണ് തനിക്കൊരു കുഞ്ഞ് ജനിച്ച വിവരം സന പങ്കുവെച്ചത്. നിരവധി പേരാണ് ഭർത്താവ് മുഫ്‍തി അനസ് സയ്യിദിനും സനയ്ക്കും ആശംസ അറിയിച്ച് രം​ഗത്തെത്തിയത്. നിലവിൽ കുഞ്ഞിന്റെ വിശേഷങ്ങളാണ് സന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതും.

ഇപ്പോഴിതാ ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് സന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ വികാരമാണ് തന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത് എന്ന് സന പറയുന്നു.

'മറ്റെല്ലാ ആഹാരങ്ങളിൽ നിന്നും ഏറ്റവും ആരോഗ്യകരമാണ് മുലപ്പാൽ. കുഞ്ഞിന്റെ ആരോ​ഗ്യത്തിന് മുയൂട്ടൽ അത്യന്താപേക്ഷിതമാണ്. കുഞ്ഞിന് പാൽ ലഭിക്കേണ്ടതും പ്രധാനാണ്. അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വളർച്ചയെ സഹായിക്കുകയും ചെയ്യും', എന്ന് സന ഖാൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സനയുടെ പ്രതികരണം.

മുലയൂട്ടാൻ തുടങ്ങിയ ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും സന ഖാൻ വെളിപ്പെടുത്തി.'പ്രസവ ശേഷം ശരീരഭാരം കുറയ്ക്കുക, പഴയ രൂപത്തിലേക്ക് പോകണം തുടങ്ങിയ ചിന്തയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ ഒരു മാസത്തിനുള്ളിൽ ഏകദേശം 15 കിലോ കുറയ്ക്കാൻ മുലയൂട്ടലിലൂടെ സാധിച്ചു. ഞാൻ തന്നെ ആശ്ചര്യപ്പെട്ടു പോയി. മുലയൂട്ടൽ ശരീരഭാരം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്', എന്നും സന കൂട്ടിച്ചേർത്തു.

പൊതുസ്ഥലങ്ങളിൽ വച്ച് കുഞ്ഞിനെ മുലയൂട്ടുന്നത് തനിക്ക് എളുപ്പമുള്ള കാര്യം അല്ലെന്നും സന പറയുന്നു. ചിലർക്ക് അതിന് സാധിക്കുമായിരിക്കും. പക്ഷേ എനിക്കത് സുഖകരമായ കാര്യമല്ല. പുറത്ത് ജോലിക്കും മറ്റും പോകുമ്പോൾ കുഞ്ഞിന് പാല് കൊടുക്കുന്നത് എങ്ങനെ എന്നാണ് ഇപ്പോഴത്തെ തന്റെ ആശങ്കയെന്നും സന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136806/lost-15kg-after-breastfeeding-most-beautiful-feeling-sanakhan)