---
title: "#karanjohar |  ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുപേരെ വിവാഹം ചെയ്തു; മെഹന്ദി പോലും മാഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് കരൺ ജോഹർ"
english_title: "#Alia #married #twomen #week #Even #henna #not #faded #KaranJohar #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136757/alia-married-twomen-week-even-henna-not-faded-karanjohar-openup"
published_at: "2023-08-05T19:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce54d754ca6_karan_1.jpg"
keywords: []
---

# #karanjohar |  ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുപേരെ വിവാഹം ചെയ്തു; മെഹന്ദി പോലും മാഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് കരൺ ജോഹർ

> **Lead Summary:** 2012 പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളായി മാറിയ നടിയാണ് ആലിയ ഭട്ട്. അഭിനയം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും മറ്റു താരങ്ങളെ പിന്നിലാക്കി ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്.

## Article Content

2012 പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളായി മാറിയ നടിയാണ് ആലിയ ഭട്ട്. അഭിനയം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും മറ്റു താരങ്ങളെ പിന്നിലാക്കി ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്.

മാത്രമല്ല വിവാഹ ജീവിതവും അമ്മയെന്ന റോളും തൻറെ സ്റ്റാർഡവുമെല്ലാം ഒരേ രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ ആലിയ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ചിത്രത്തിലെ നായിക ആലിയനെ കുറിച്ച് ആരാധകർക്ക് അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് കരൺ ജോഹർ. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആലിയ റിയൽ ലൈഫിലും റീൽ ലൈഫിലും ആയി രണ്ട് തവണ വിവാഹിതയായി എന്നാണ് കരൺ ജോഹർ പറയുന്നത്.

ആലിയുടെയും രൺബീറിന്റെയും വിവാഹത്തിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയ്ക്ക് വേണ്ടി ആലിയയുടെയും രൺവീർ സിംഗിന്റെയും വിവാഹ സീക്വൻസ് ഷൂട്ട് ചെയ്തത്.സിനിമയിലെ വിവാഹ സീനുകളിൽ ആലിയയുടെ കയ്യിൽ ഉണ്ടായിരുന്ന മൈലാഞ്ചി പോലും യഥാർത്ഥ വിവാഹത്തിന് വേണ്ടി ആലിയ ചെയ്യിപ്പിച്ചതായിരുന്നു.

അതിനാൽ തന്നെ റൺബീറിന്റെ പേരായിരുന്നു മെഹന്ദി കൊണ്ട് എഴുതിയിരുന്നത്. പിന്നീട് ചില മാറ്റങ്ങൾ വരുത്തി നായകന്റെ കഥാപാത്രത്തിന്റെ പേരിൽ സിനിമയിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് സംവിധായകൻ കരൺ ജോഹർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136757/alia-married-twomen-week-even-henna-not-faded-karanjohar-openup)