---
title: "#bala | 'ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്'; വ്ലോഗറുടെ റൂമിലെ വീഡിയോ പങ്കുവെച്ച് ബാല  "
english_title: "#Actor #Bala #responded #allegations #AjuAlex #used #make #videos #YouTube."
publisher: "moviemax.in"
canonical_url: "https://moviemax.in/news/136685/actor-bala-responded-allegations-ajualex-used-make-videos-youtube"
published_at: "2023-08-05T14:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce09a36fd1b_bala.jpg"
keywords: []
---

# #bala | 'ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്'; വ്ലോഗറുടെ റൂമിലെ വീഡിയോ പങ്കുവെച്ച് ബാല  

> **Lead Summary:** ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വീഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം.

## Article Content

ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വീഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം.

> ഒപ്പം അജു അലക്സിന്റെ ഫ്ലാറ്റിൽ നിന്നുള്ള വീഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ഇതൊക്കെ ചെയ്യും, പോലീസിൽ സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാൻ എടുത്തത്" എന്ന് പറഞ്ഞു കൊണ്ടാണ് ബാല ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത് .

 മനുഷ്യന്മാർ ഇവിടെയുണ്ടെങ്കിൽ നിന്റെ അസുഖം എന്താണെന്ന് അവർക്ക് മനസിലാവും. ഇപ്പോഴും ഞാൻ നിങ്ങളോട് പറയുന്നത്. ദയവു ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കി വെക്കണം.

ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്'- ബാല വീഡിയോയില്‍ പറയുന്നു.വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽഖാദറാണ് പരാതി നൽകിയിരിക്കുന്നത്. ബാലക്കെതിരെ അജു വീഡിയോ ചെയ്തതിന്‍റെ വിരോധത്തിലാണ് ഭീഷണി എന്നാണ് എഫ്.ഐ.ആർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/136685/actor-bala-responded-allegations-ajualex-used-make-videos-youtube)