ആനന്ദരാഗം എന്ന സീരിയലിലൂടെ തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് റീഹാന. സമീപകാലത്ത് തമിഴ് സീരിയൽ ലോകത്ത് വലിയ വിവാദമായി മാറിയ അർണവ്-ദിവ്യ, വിഷ്ണുകാന്ത്-സംയുക്ത എന്നിവരുടെ വിവാഹമോചനത്തിൽ നിലപാട് അറിയിക്കുകയും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍ നടത്തുകയും ചെയ്തിരുന്നു താരം. വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്‌നത്തില്‍ വിഷ്ണുകാന്തിന് പിന്തുണയുമായാണ് റീഹാന എത്തിയത്.
തെറ്റുകാരി സംയുക്ത ആണെന്നും വിവാഹശേഷം രവി എന്ന നടനുമായി ഉണ്ടായ ലൈംഗികബന്ധം മറച്ചുവയ്ക്കാൻ അവർ വിഷ്ണുവിനെ താറടിച്ചു കാണിക്കുകയാണെന്നുമാണ് നടി ആരോപിച്ചത്. റീഹാനയുടെ വാക്കുകൾ വൈറലാവുകയും നിരവധി പേർ ഈ വിഷയത്തിൽ റീഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്തു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
ഒരു നടനിൽ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അർണവ് തന്നോട് അപമര്യാദയായി പെരുമാറിയതിനെ കുറിച്ചും റീഹാന തുറന്ന് പറഞ്ഞത്. ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് സ്ത്രീ ആരാധകരൊക്കെയുള്ള വലിയ താരമാണ് ആ നടന്‍. സെറ്റിൽ വച്ച് അയാളെന്റെ മൊബൈൽ നമ്പർ വാങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വർണിച്ചു കൊണ്ടുള്ള നിരവധി മെസേജുകൾ അയക്കാൻ തുടങ്ങി.
പന്തികേട് മനസിലായതോടെ വേഗം തന്നെ നോ പറഞ്ഞ് ഞാൻ അയാളെ ബ്ലോക്ക് ചെയ്തു. വീണ്ടും ഫേസ്‌ബുക്കിലൂടെയും മറ്റും അയാൾ എനിക്ക് മെസേജുകൾ അയക്കാനുള്ള ശ്രമം നടത്തി. അവിടെയും ഞാൻ ബ്ലോക്ക് ചെയ്തു റീഹാന പറഞ്ഞു. പിന്നീട് ഒരിക്കൽ പ്രമുഖ നടൻ അർണവ് എന്നെ ഇതുപോലെ ഫോണിൽ വിളിച്ചു. 'എന്റെ ഭാര്യ വീട്ടിൽ ഇല്ല' എന്ന രീതിയിൽ സംസാരിച്ചു എന്നാണ് റീഹാന പറഞ്ഞത്. റീഹാനയുടെ ആരോപണം പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറി .
മുമ്പ് തന്നോട് നഗ്ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവത്തെക്കുറിച്ചും റീഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ 15 ലക്ഷം വരെ നല്‍കാമെന്ന് ഒരു അജ്ഞാതൻ വാഗ്‌ദാനം ചെയ്തുവെന്നാണ് റീഹാന പറഞ്ഞത്. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരിൽ കാണണമെന്ന് താൻ ആവശ്യപ്പെട്ടു.
എന്നാൽ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാൾ മെസേജ് അയക്കുന്നത് നിർത്തിയെന്നാണ് റീഹാന പറഞ്ഞത്. മുൻപ് അർണവ്-ദിവ്യ-അൻഷിത വിവാദത്തിൽ അർണവിനെതിരെ സംസാരിച്ച തന്നോട് നടന്റെ ആരാധകർ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ് റീഹാന രംഗത്ത് എത്തിയിരുന്നു. അഭിപ്രായം പറയുന്നതിന് തന്നെ വിമർശിക്കുന്നവർ എന്തിനാണ് താൻ പറയുന്നത് കുത്തിയിരുന്ന് കേൾക്കുന്നതെന്നും നടി ചോദിക്കുകയുണ്ടായി.
Content Highlight: #Mywife #not #athome #Rehana #openup #Arnav's #invitation

































