#viralvideo | അവിശ്വസനീയം, പശുവും മൂര്‍ഖനും ഒരു പ്രണയ സല്ലാപം, വൈറൽ വീഡിയോ ...

#viralvideo | അവിശ്വസനീയം, പശുവും മൂര്‍ഖനും ഒരു പ്രണയ സല്ലാപം, വൈറൽ  വീഡിയോ ...
2023-08-05T10:33:00 | By Susmitha Surendran

പ്രകൃതിയെ കുറിച്ച് മനുഷ്യന് ഇന്നും പൂര്‍ണ്ണമായ അറിവില്ല. മനുഷ്യനൊഴികെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍, അതും ഇത്രയേറെ വൈവിധ്യമുള്ള ഈ ലോകത്ത് എങ്ങനെയാണ് ആശയവിനിമയം സാധ്യമാക്കുന്നതെന്നത് മനുഷ്യന് ഇന്നും അജ്ഞാതമാണ്. പല ജീവിവര്‍ഗ്ഗവും സ്വന്തം വര്‍ഗ്ഗത്തിന്‍റെ തനത് രീതികള്‍ എങ്ങനെയാണ് പുതിയ തലമുറയ്ക്ക് കൈമാറുന്നതെന്ന് പോലും മനുഷ്യന് വ്യക്തമല്ല.

കാരണം അത്രയേറെ വൈവിധ്യവും വൈജാത്യവുമുള്ള ജീവികള്‍ ഈ ലോകത്തിലുണ്ടെന്നത് തന്നെ. ഇതിനിടെയാണ് സുശാന്ത നന്ദ ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലായത്. ഒരു പശുവും മൂര്‍ഖനും തമ്മിലുള്ള ഏതാനും നിമിഷങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

എന്നാല്‍ വീഡിയോ കണ്ട പലരും പശുവിന്‍റെ അസാമാന്യ ധൈരത്തില്‍ അത്ഭുതപ്പെട്ടു. മൂര്‍ഖനും പശുവും സ്നേഹത്തിലാണെന്നായിരുന്നു ചിലര്‍ അവകാശപ്പട്ടത്. 'വിശദീകരിക്കാൻ പ്രയാസം. ശുദ്ധമായ സ്നേഹത്തിലൂടെ നേടിയ വിശ്വാസം' എന്ന് കുറിച്ച് കൊണ്ടായിരുന്നു സുശാന്ത നന്ദ വീഡിയോ പങ്കുവച്ചത്.

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ 'അവിശ്വസനീയം', 'അത്ഭുതം' എന്നിങ്ങനെയാണ് എഴുതിയത്. വീഡിയോ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇതിനകം ആറ് ലക്ഷത്തി അറുപത്താറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

ഒരു പശു തന്‍റെ മുന്നില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു മൂര്‍ഖന്‍ പാമ്പിനെ മണത്ത് നോക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. മൂര്‍ഖനും പശുവിനെ കൗതുകത്തോടെ നോക്കുന്നു.

https://twitter.com/i/status/1687139373329039360

അല്പ സമയത്തിന് ശേഷം പശുവിന് തന്‍റെ തലയില്‍ ചുംബിക്കാനെന്ന വണ്ണം മൂര്‍ഖന്‍ തന്‍റെ പത്തി പശുവിന്‍റെ വായ്ക്കടിയിലേക്ക് കൊണ്ടു പോകുന്നു. എന്നാല്‍ പശുവാകട്ടെ നാക്ക് കൊണ്ട് പുല്ല് വായ്ക്കുള്ളിലേക്ക് തള്ളിവയ്ക്കുന്ന തരത്തില്‍ മൂര്‍ഖന്‍റെ പത്തി നാക്ക് ഉപയോഗിച്ച് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു.

അപകടം മനസിലാക്കിയ മൂര്‍ഖന്‍ പെട്ടെന്ന് തന്‍റെ പത്തി വലിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. വെറും പതിനേഴ് സെക്കന്‍റ് മാത്രമാണ് വീഡിയോയുള്ളത്. വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം എഴുതാനായി വീഡിയോയ്ക്ക് താഴെയെത്തി. 'പശുവിന്‍റെയും സർപ്പത്തിന്‍റെയും വിവരണാതീതമായ പെരുമാറ്റം. പക്ഷേ, മനുഷ്യർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാഷ അവർക്കുണ്ട്.' ഒരു കാഴ്ചക്കാരനെഴുതി.

Content Highlight: #Unbelievable #cow #cobra #have #love #conversation #viralvideo ...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup