#nasar | അന്ന് ഏറ്റവുമധികം സഹായിച്ചത് മോഹൻലാലാണ്; തുറന്ന് പറഞ്ഞ് നാസർ

#nasar | അന്ന് ഏറ്റവുമധികം സഹായിച്ചത് മോഹൻലാലാണ്; തുറന്ന് പറഞ്ഞ് നാസർ
2023-08-04T22:37:00 | By Kavya N

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് നാസർ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഏഴ് ഭാഷകളിലായി 600ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഞ്ച് സിനിമകളാണ് നാസർ സംവിധാനം ചെയ്തത്. അതിലൊന്നാണ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പോപ്കോൺ. നാസറും ഭാര്യ കമീലയും ചേർന്ന് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

സിനിമ വളരെ മോശമായിരുന്നുവെന്നും നാസർ പറഞ്ഞു. ഒരു സൂപ്പർതാരത്തിന് അപ്പുറം മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്. ഞാൻ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത സിനിമ വളരെ മോശമായിരുന്നു അതിന് മാപ്പ് നാസർ പറഞ്ഞു.

മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ യാതൊരു മാനസിക സമർദ്ദവുമില്ലാതെ, ആകുലതകളുമില്ലാതെ അഭിനയിക്കാം. മുഖം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാൻ സാധിക്കില്ലെങ്കിലും ഇപ്പോൾ കേട്ടാൽ മനസ്സിലാകും. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹൻലാലാണ്.

സംഭാഷണങ്ങളുടെ അർത്ഥം പറഞ്ഞു തരുന്നതിനൊപ്പം തന്നെ എവിടെയാണ് നിർത്തേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു. നാസർ ഓർമിച്ചു. ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. മലയാളത്തിൽ സിനിമ ചെയ്യുമ്പോൾ വളരെ കംഫർട്ടബിൾ ആണ്. സൂപ്പർസ്റ്റാർ, സഹ അഭിനേതാവ് എന്നിങ്ങനെയുള്ള വിവേചനങ്ങളില്ല. ഒഴിവ് സമയങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യും.

എന്നെ സംബന്ധിച്ച് സിനിമ എന്ന് പറഞ്ഞാൽ ആവർത്തന വിരസത ഒട്ടുമില്ലാത്ത ഒരിക്കലും മടുപ്പിക്കാത്ത ഒരു യാത്രയാണ്. എല്ലാവർക്കും പലവിധത്തിലുള്ള കലകളോടും താൽപര്യം ഉണ്ടായിരിക്കും. എന്നാൽ, അതിൽ നിന്നുകൊണ്ടുള്ള വരുമാനത്തിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കില്ല. എന്നെ സംബന്ധിച്ച് അതിനുള്ള ഭാഗ്യം ലഭിച്ചു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Content Highlight: #Mohanlal #helped #most #day #Nasser #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup