---
title: "#ShehnaazGill | സഹോദരന് നടി നൽകിയ സമ്മാനം കണ്ട് ഞെട്ടി സോഷ്യൽമീഡിയ;  സമ്മാനമായി നൽകിയത് ലക്ഷങ്ങളുടെ ബെൻസ്"
english_title: "#ShehnaazGill #Socialmedia #shocked #see #gift #given #actress #her #brother; #Benzes #worth #lakhs #given #gift"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136539/shehnaazgill-socialmedia-shocked-see-gift-given-actress-her-brother-benzes-worth-lakhs-given-gift"
published_at: "2023-08-04T21:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd273560cca_shehnazz.jpg"
keywords: []
---

# #ShehnaazGill | സഹോദരന് നടി നൽകിയ സമ്മാനം കണ്ട് ഞെട്ടി സോഷ്യൽമീഡിയ;  സമ്മാനമായി നൽകിയത് ലക്ഷങ്ങളുടെ ബെൻസ്

> **Lead Summary:** ** ബോ**ളിവുഡ് സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി കാറുകള്‍ സമ്മാനിക്കാറുണ്ട്.

## Article Content

** ബോ**ളിവുഡ് സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി കാറുകള്‍ സമ്മാനിക്കാറുണ്ട്.

സ്വന്തം കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചിലപ്പോള്‍ ജീവനക്കാര്‍ക്കോ വരെ ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു സെലിബ്രിറ്റി സഹോദരന്​ ബെൻസ്​ സമ്മാനമായി നൽകിയിരിക്കുകയാണ്​.

ജനപ്രിയ പഞ്ചാബി നടിയും ടെലിവിഷന്‍ താരവുമായ ഷെഹ്നാസ് ഗില്‍ ആണ് തന്റെ സഹോദരന് പുതുപുത്തന്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാര്‍ സമ്മാനിച്ചത്.

ഷോറൂമില്‍ കറുത്ത നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ ഫോട്ടോകളും വിഡിയോകളും നടി ഷെഹ്നാസ് ഗില്ലിന്റെയും സഹോദരന്‍ ഷെഹ്ബാസ് ഗില്ലിന്റെയും ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമ്മാനം നല്‍കിയ സഹോദരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഷഹബാസ് ഗില്ലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ ഡെലിവറി എടുക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം നാടായ ചണ്ഡീഗഡിലെ ബെന്‍സ് ഡീലര്‍ഷിപ്പില്‍ നിന്നാണ്​ ഷെഹ്ബാസ് പുതിയ ഇ-ക്ലാസ് സ്വീകരിച്ചത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം ഷെഹബാസ് ഗില്‍ തന്നെ കാര്‍ ഷോറൂമിന്റെ വെളിയിലേക്ക് സ്വയം ഓടിച്ച് കൊണ്ടുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136539/shehnaazgill-socialmedia-shocked-see-gift-given-actress-her-brother-benzes-worth-lakhs-given-gift)