---
title: "#kalyanianil | ഞാനന്ന് ഭയങ്കര പാവം ആയിരുന്നു, അവര്‍ക്ക് പൊക്കിള്‍ കാണുന്ന ഫോട്ടോ വേണം -കല്യാണി"
english_title: "#socialmedia #star #kalyanianil #shares #first #photoshoot #experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136528/socialmedia-star-kalyanianil-shares-first-photoshoot-experience"
published_at: "2023-08-04T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd209cab8b9_kalyani2.jpg"
keywords: []
---

# #kalyanianil | ഞാനന്ന് ഭയങ്കര പാവം ആയിരുന്നു, അവര്‍ക്ക് പൊക്കിള്‍ കാണുന്ന ഫോട്ടോ വേണം -കല്യാണി

> **Lead Summary:** **സോ**ഷ്യല്‍ മീഡിയ സാധാരണക്കാരേയും താരങ്ങളാക്കി മാറ്റുന്ന ഇടമാണ്. കഴിവും പ്രയത്‌നിക്കാനുള്‌ള മനസുമുണ്ടെങ്കില്‍ താരങ്ങളായി മാറാം. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറി പിന്നീ് സിനിമയിലും മറ്റുമൊക്കെ നിറ സാന്നിധ്യമായി മാറിയ ഒരുപാട് പേര്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ ഗ്ലാമറിനൊക്കെ പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളുണ്ടാകും.

## Article Content

**സോ**ഷ്യല്‍ മീഡിയ സാധാരണക്കാരേയും താരങ്ങളാക്കി മാറ്റുന്ന ഇടമാണ്. കഴിവും പ്രയത്‌നിക്കാനുള്‌ള മനസുമുണ്ടെങ്കില്‍ താരങ്ങളായി മാറാം. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറി പിന്നീ് സിനിമയിലും മറ്റുമൊക്കെ നിറ സാന്നിധ്യമായി മാറിയ ഒരുപാട് പേര്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ ഗ്ലാമറിനൊക്കെ പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളുണ്ടാകും.

അത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ താരം കല്യാണി അനില്‍. ടിക് ടോക്കിലൂടെ തുടങ്ങി റീല്‍സിലും പരസ്യത്തിലുമെല്ലാം സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. തന്റെ ആദ്യ ഫോട്ടോഷൂട്ടിലെ മോശം അനുഭവമാണ് കല്യാണി അനില്‍ തുറന്ന് പറയുന്നത്.

മോഡലിംഗ് രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കാനും കല്യാണി മറക്കുന്നില്ല. ''അവിടെ എത്തിയപ്പോള്‍ അമ്മയ്ക്ക് കയറാന്‍ പറ്റില്ല, എന്നെ മാത്രമേ അകത്തേക്ക് കൊണ്ടു പോകാന്‍ പറ്റൂവെന്ന് അവര്‍ പറഞ്ഞു. അവളെ മാത്രമായിട്ട് വിടാന്‍ പറ്റില്ലെന്ന് പറഞ്ഞ് അമ്മയും കയറി.

അവര്‍ എനിക്ക് കുറച്ച് വസ്ത്രങ്ങള്‍ തന്നു. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രങ്ങളായിരുന്നു. ഞാനത് അവരോട് പറഞ്ഞു. വളരെ മോശമായ രീതിയിലായിരുന്നു അവര്‍ എന്നോടും അമ്മയോടും സംസാരിച്ചത്'' എന്നാണ് കല്യാണി പറയുന്നത്. ഇത്രയും വര്‍ഷം ദുബായില്‍ പഠിച്ചിട്ട് ഇങ്ങനെയാണോ ഈ കുട്ടി ഡ്രസ് ചെയ്യുന്നത്.

ഇതൊന്നും ഇടാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് മോഡലിംഗ് മേഖലയിലേക്ക് വരുന്നത് എന്നൊക്കെ ചോദിച്ചുവെന്നും കല്യാണി പറയുന്നു. ഞാനന്ന് ഭയങ്കര പാവം ആണ്. പ്ലസ് ടുവില്‍ പഠിക്കുകയാണെന്നാണ് തോന്നുന്നത്. പ്ലസ് വണ്ണോ പ്ലസ് ടുവോ ആണ്. എനിക്ക് ഓര്‍മ്മയില്ല.

എനിക്ക് തിരിച്ചൊന്നും പറയില്ല. തനിക്ക് നോ പറയാന്‍ ഭയങ്കര പ്രശ്‌നമാണെന്നാണ് കല്യാണി പറയുന്നത്. അവരെ എന്തെങ്കിലും പറഞ്ഞാല്‍ തലയാട്ടി കൊണ്ട് നില്‍ക്കും എന്നല്ലാതെ. ഞാന്‍ എന്നിട്ട് അമ്മയെ സൈഡില്‍ നിന്നും പിടിക്കുന്നുണ്ട്, പറ്റില്ല പറ്റില്ല എന്ന് പറയാന്‍. അവള്‍ ഇടില്ല എന്ന് അമ്മ പറഞ്ഞു.

അത് കഴിഞ്ഞ ഷൂട്ടിന്റെ സമയത്ത് അവര്‍ക്ക് നേവല്‍ കാണുന്ന തരത്തിലുള്ള ഫോട്ടോസാണ് വേണ്ടത്. അവര്‍ സാരി ആ തരത്തില്‍ ഉടുപ്പിച്ചപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറ്റിയെന്നും എന്നാല്‍ അതൊന്നും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നുവെന്നും കല്യാണി പറയുന്നു.

ആ ഷൂട്ടിന് എനിക്ക് ഭയങ്കര മോശമായ അനുഭവമാണുണ്ടായത്. അതിന് ശേഷം ഞാന്‍ ആദ്യമേ ചോദിക്കും. ഇത് കാണുന്ന പെണ്‍കുട്ടികളില്‍ ഈ ഫീല്‍ഡിലേക്ക് വരാന്‍ ഇഷ്ടമുള്ളവരുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. ഷൂട്ടിന് വേണ്ടി ഒരാള്‍ വിളിക്കുമ്പോള്‍ ഉടനേ ഇറങ്ങിപ്പോകരുത്. ആദ്യത്തെ ഷൂട്ടാണെങ്കില്‍ വീട്ടിലുള്ള ആരെയെങ്കിലും കൂടെ കൊണ്ടു പോകണം.

എന്താണ് വസ്ത്രം, എവിടെ വച്ചാണ്, എന്നൊക്കെ പറ്റുന്ന വിവരങ്ങളൊക്കെ ചോദിച്ച് മനസിലാക്കണമെന്നാണ് കല്യാണി പറയുന്നത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഈ ഫീല്‍ഡില്‍ കുറേ പേര്‍ ചീറ്റ് ചെയ്യപ്പെടുന്നുണ്ട്. കുറേ പേര്‍ റാന്‍ഡം ആയിട്ട് മെസേജ് അയക്കും. എനിക്കങ്ങനെ കുറേ മെസേജുകള്‍ വന്നിട്ടുണ്ട്. അച്ഛന്‍ വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ പിന്നെ സംസാരിക്കുകയില്ല. പിന്നെ വിളിക്കത്തുമില്ല. അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/136528/socialmedia-star-kalyanianil-shares-first-photoshoot-experience)