---
title: "ഇക്കാക്ക എന്നെ കൂട്ടിക്കൊണ്ടുപോയി കാല്‍ തടവി തന്നു; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച്  പൂജ കണ്ണന്‍"
english_title: "Sai Pallavi's sister about Dulquer Salman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13650/sai-pallavis-sister-about-dulquer-salman"
published_at: "2021-11-30T16:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6009ddf1f7_salman.jpg"
keywords: []
---

# ഇക്കാക്ക എന്നെ കൂട്ടിക്കൊണ്ടുപോയി കാല്‍ തടവി തന്നു; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച്  പൂജ കണ്ണന്‍

> **Lead Summary:** പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ സായി പല്ലവി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടി. സായി പല്ലവിയ്‌ക്കൊപ്പം സിനിമാ ലൊക്കേഷനുകളിലും പൊതു വേദികളിലും വന്നതോടെ സഹോദരി പൂജ കണ്ണനും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും പേരും പ്രശസ്തിയും നേടിയ സായി പല്ലവിയ്ക്ക് ശേഷം ഇതാ താരത്തിന്റെ സഹോദരിയും സിനിമയിലേക്ക്.

## Article Content

പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ സായി പല്ലവി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടി. സായി പല്ലവിയ്‌ക്കൊപ്പം സിനിമാ ലൊക്കേഷനുകളിലും പൊതു വേദികളിലും വന്നതോടെ സഹോദരി പൂജ കണ്ണനും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും പേരും പ്രശസ്തിയും നേടിയ സായി പല്ലവിയ്ക്ക് ശേഷം ഇതാ താരത്തിന്റെ സഹോദരിയും സിനിമയിലേക്ക്.

ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ തന്നെ പൂജയും സായി പല്ലവിയ്‌ക്കൊപ്പം നില്‍ക്കുന്ന അഭിനയം തന്നെയാണ് കാഴ്ചവയ്ക്കുന്നത് എന്നായി ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഒരു  അഭിമുഖത്തില്‍ സംസാരിക്കവെയാണ് പൂജ ദുല്‍ഖര്‍ സല്‍മാനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞത്.

കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിയ്ക്കുന്നത്. എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ല എന്ന് നടി പറയുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ. സത്യത്തില്‍ എനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ ഇക്കാക്ക എന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണെന്ന് പൂജ പറയുന്നു.

കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് വലിയൊരു ലൈറ്റ് എന്റെ തലയില്‍ വീണു. എല്ലാവരും പേടിച്ചു. പേടിക്കാന്‍ കാരണം, അത് തലയില്‍ വീണ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഛര്‍ദ്ദിച്ചു.

പല്ലവി പെട്ടന്ന് ടെന്‍ഷനായി. ഞാനാരാണെന്ന് അറിയോ, നമ്മുടെ അച്ഛന്റെ പേര് എന്താ എന്നിങ്ങനെ എന്റെ ഓര്‍മ ടെസ്റ്റ് ചെയ്യുകയായിരുന്നു ചേച്ചി അപ്പോള്‍. അവളുടെ കാരവാന്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്തിരിയ്ക്കുന്നത്.

അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന്‍ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടന്ന് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. പേടിച്ച് ഞാന്‍ ആകെ വിറക്കുകയായിരുന്നു. ഇക്കാക്ക എന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി എന്നെ സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു.

നിവിന്‍ പോളിയുമായി തനിയ്ക്ക് അത്ര വലിയ പരിചയം ഇല്ല എന്ന് പൂജ പറയുന്നു. പ്രേമം ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ ലൊക്കേഷനില്‍ പോയിട്ടില്ല. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ പോയിരുന്നു. അപ്പോള്‍ സംസാരിച്ചു. നല്ല പേഴ്‌സണാലിറ്റിയാണ്. കൂടുതല്‍ ഒന്നും അറിയില്ല. അപ്പോള്‍ ചില ഫോട്ടോകള്‍ എടുത്തിരുന്നു.

സിനിമയിലേക്ക് വരുമ്പോഴുള്ള എന്റെ ഏറ്റവും വലിയ പേടി ചേച്ചിയുമായി താരതമ്യം ചെയ്യുമോ എന്നതായിരുന്നു. ചേച്ചി ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണ്. സ്റ്റേജ് ഫിയറും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല.

മാത്രവുമല്ല, ചേച്ചിയ്ക്ക് ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ പരിചയ സമ്പത്തും ഉണ്ട്. അങ്ങനെയുള്ള ചേച്ചിയുമായി എന്റെ അഭിനയത്തെ താരതമ്യപ്പെടുത്തുമോ എന്ന പേടി വലിയ തോതില്‍ ഉണ്ടായിരുന്നു - പൂജ കണ്ണന്‍ പറഞ്ഞു.

ചിത്തിരൈ സെവ്വാനം എന്ന ചിത്രം ചേച്ചി കണ്ടു. വളരെ ഇമോഷണലായിട്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചത്. അതൊക്കെ കണ്ടിട്ടാവണം ചേച്ചിയും ഒരുപാട് കരഞ്ഞു. എന്നെ അഭിനന്ദിച്ചു. നിന്നെ കുറിച്ച് അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞു. ചേച്ചി എനിക്ക് അമ്മയെ പോലെയാണ്. അങ്ങനെ തന്നെയാണ് അവള്‍ എന്നെ പരിഗണിക്കുന്നതും- പൂജ കണ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/13650/sai-pallavis-sister-about-dulquer-salman)