---
title: "#mammootty |  മമ്മൂക്കാ...അനീതിയാണിത്, ചെറുപ്പക്കാരോട് കുറച്ച് മര്യാദയൊക്കെ ആവാം; മമ്മൂട്ടി ചിത്രം വൈറൽ"
english_title: "#Mammootty #films #now #viral #again #socialmedia."
publisher: "moviemax.in"
canonical_url: "https://moviemax.in/news/136449/mammootty-films-now-viral-again-socialmedia"
published_at: "2023-08-04T16:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccdd7cf08ff_mammootty.jpg"
keywords: []
---

# #mammootty |  മമ്മൂക്കാ...അനീതിയാണിത്, ചെറുപ്പക്കാരോട് കുറച്ച് മര്യാദയൊക്കെ ആവാം; മമ്മൂട്ടി ചിത്രം വൈറൽ

> **Lead Summary:**  മലയാള സിനിമയിൽ അഭിനയം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി . ആരംഭകാലം മുതൽ ഇന്ന് വരെ നടൻ സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ അത്രയേറെ ആഴത്തിൽ തങ്ങി നിൽക്കുന്നവയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ നടന് ഒരു ആരാധക വലയം തന്നെയുണ്ട് .

## Article Content

 മലയാള സിനിമയിൽ അഭിനയം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി . ആരംഭകാലം മുതൽ ഇന്ന് വരെ നടൻ സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ അത്രയേറെ ആഴത്തിൽ തങ്ങി നിൽക്കുന്നവയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ നടന് ഒരു ആരാധക വലയം തന്നെയുണ്ട് .

നടൻ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ അത്രയേറെ കൗതുകത്തോടെയാണ് നോക്കികാണുന്നത് . യൂത്തന്മാർക്കിടയിൽ വെല്ലുവിളിയായി നിൽക്കുന്ന നടനാണ് മമ്മൂട്ടി . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ചിത്രങ്ങൾ. മമ്മൂട്ടി ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.

ഓരോ തവണയും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ആരാധകരെ ഞെട്ടിച്ചുകൊണ്ട് എത്തുന്നത്. കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും ഗ്രേ കളറിലുള്ള ബെൽബോട്ടം പാന്റും ഷൂസിലുമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. 'ഒബ്‌സെർവിങ് ആൻഡ് അബ്‌സോർബിങ്' എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മണിക്കൂറുകൾകൊണ്ട് ലക്ഷത്തിധികം ആളുകളാണ് പോസ്റ്റ് ലൈക് ചെയ്തത്. സിനിമയിൽ കഥാപാത്രങ്ങൾക്ക് വേണ്ടി മേക്ക് ഓവർ ചെയ്യുന്നത് മമ്മൂട്ടി എന്നും മുന്നിൽ തന്നെയാണ്.

അതുപോലെ സിനിമയ്ക്ക് പുറത്തും വ്യത്യസ്ത മേക്ക് ഓവറുകൾ നടത്തുന്നതിലും മമ്മൂട്ടി മുന്നിൽ തന്നെയാണ്. ഇങ്ങൾക്ക് എത്ര വയസ്സാണെന്ന പറഞ്ഞെ ,അധികാര പരിധി തീരും വരെ അവൻ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും ആ സിംഹാസനം ... എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി ' എത്തിയിരിക്കുന്നത് .

അതേസമയം ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിക്ക് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ക്രിസ്റ്റഫര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന റിലീസ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഇതിനകം ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/136449/mammootty-films-now-viral-again-socialmedia)